Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ലഹരിക്കെതിരെ ശക്തമായ...

'ലഹരിക്കെതിരെ ശക്തമായ നടപടി', രക്ഷിതാക്കളിൽ നിന്ന് സഹകരണമുണ്ടാകണം -മന്ത്രി കെ. മുരളീധരൻ

text_fields
bookmark_border
ലഹരിക്കെതിരെ ശക്തമായ നടപടി, രക്ഷിതാക്കളിൽ നിന്ന് സഹകരണമുണ്ടാകണം -മന്ത്രി കെ. മുരളീധരൻ
cancel

തിരുവനന്തപുരം: ലഹരിക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ. കേരളത്തിൽ മയക്കുമരുന്നിന്റെ സ്വാധീനം വർധിക്കുന്നുണ്ട്. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്നിന്റെ പ്രവർത്തനം കൂടുതലാണ്. നമ്മൾ ഏറ്റവും അധികം പോരാടുന്നത് മയക്കുമരുന്നിനെതിരെയാണ്. അതിനാൽ രക്ഷിതാക്കളിൽ നിന്ന് സഹകരണമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

ഓരോ ദിവസവും കുട്ടികളോട് അന്നത്തെ സ്കൂൾ വിശേഷം ചോദിച്ചറിയണം. ഒരു ജനപ്രതിനിധിയായി വിദ്യാലയത്തിലേക്ക് കടന്നുവരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. മൂന്നാമത്തെ മുഖ്യമന്ത്രിയുമായി താൻ വേദി പങ്കിടുന്നു. എം.എൽ.എ. ഫണ്ടിൽ നിന്നും ഒരു ബസ് കൂടി പട്ടം സ്കൂളിന് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പ്രവേശനോത്സവത്തിൽ തന്റെ കുട്ടിക്കാല ഓർമകളും മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കുവെച്ചു. ഇവിടെയിരിക്കുമ്പോൾ തന്റെ കുട്ടിക്കാലമാണ് മനസ്സിൽ വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്കൂളിലും കോളജിലുമായി പഠിച്ച 12 വർഷത്തിനിടയിൽ ഒരിക്കൽ പോലും തന്റെ വീട്ടിൽനിന്ന് ആരും വന്നിട്ടില്ല. പഠനകാലത്ത് ചില കുസൃതികളൊക്കെ കാട്ടിയപ്പോൾ വീട്ടിൽനിന്ന് ആളെ വിളിച്ചുകൊണ്ടുവരാൻ അധ്യാപകർ ആവശ്യപ്പെട്ടെങ്കിലും അതൊക്കെ താൻ കൈകാര്യം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോളജിൽ പ്രീഡിഗ്രിക്ക് ചേർക്കാൻ വേണ്ടി മാത്രമാണ് അന്ന് രക്ഷിതാക്കൾ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ പുരോഗതിയിൽ അമ്മമാർക്ക് വലിയ പങ്ക് ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മാതാപിതാക്കളും അധ്യാപകരും തമ്മിൽ മികച്ച സൗഹൃദം ഉണ്ടാകണം. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മണ്ഡലം നവോന്മേഷത്തോടെ മുന്നേറണം. കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരസ്പരം പങ്കുവെക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുട്ടികളുടെ താൽപര്യങ്ങൾ കണ്ടുപിടിക്കണമെന്നും അത് തേടിപ്പിടിക്കുക എന്നതാണ് വലിയ വെല്ലുവിളിയെന്നും വി.ഡി. സതീശൻ പറഞ്ഞു. ഓരോ മിനിറ്റിലും പുതിയ അറിവുകൾ ഉണ്ടാവുകയാണെന്നും ഓരോ ദിവസവും കുട്ടികളോട് അന്നത്തെ സ്കൂൾ വിശേഷങ്ങൾ ചോദിക്കണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K MuraleedharanMinisterDrug Abuselegal actionKerala News
News Summary - Minister K. Muraleedharan calls for strong legal action against drug abuse, cooperation from parents
Next Story