ലീഗയെ കഴുത്ത് ഞെരിച്ച് കൊന്നതാകാമെന്ന് പൊലീസ്
text_fieldsതിരുവനന്തപുരം: തിരുവല്ലത്തു കണ്ടൽകാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ലാത്വവിയൻ സ്വദേശിനി ലീഗയെ കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ്. ലിഗയുടെ മരണകാരണം കഴുത്ത് ഞെരിച്ചതാകാമെന്ന് പൊലീസ് കമീഷണർ പി.പ്രകാശ് പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട് എല്ലാ സാഹചര്യങ്ങളും പരിശോധിക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലീഗയുടെ മരണവുമായി ബന്ധപ്പെട്ട് നാല് പേർ പൊലീസിെൻറ കസ്റ്റഡിയിലുള്ളതായി വാർത്തകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണം നടത്താൻ പൊലീസ് കമീഷണർ തയാറായില്ല. അതേ സമയം, കണ്ടൽക്കാട്ടിൽ നിന്ന് കണ്ടെത്തിയ ലീഗയുടെ മാംസാവശിഷ്ടങ്ങളും മുടയിഴയും വിശദമായ പരിശോധനക്കായി അയച്ചു. കണ്ടൽക്കാട്ടിലേക്ക് ലീഗയെ കൊണ്ടുവരാൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന തോണിയിലും ഇന്ന് വിശദപരിശോധന നടത്തി.
തിരുവല്ലത്തിനു സമീപം പനത്തതുറയിലെ കണ്ടൽക്കാട്ടിൽ നിന്നാണ് കഴിഞ്ഞ ദിവസം ലിഗയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു മാസത്തോളം പഴക്കമുണ്ടായിരുന്നു. സമീപത്ത് ചൂണ്ടയിടാൻ എത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
