കെ.എസ്.ഇ.ബിയിലെ ഇടത് സമരം: ഒന്നിന് ചർച്ച
text_fieldsതിരുവനന്തപുരം: ഒഴിവുകൾ നികത്താത്തതുമൂലം വിവിധ തസ്തികകളിൽ ജീവനക്കാരില്ലാതെ സ്ഥാപനത്തിന്റെ പ്രവർത്തനം അവതാളത്തിലായതായി ആരോപിച്ച് കെ.എസ്.ഇ.ബിയിൽ ഇടത് അനുകൂല യൂനിയനുകൾ നടത്തുന്ന സമരം ഒത്തുതീർക്കാൻ സന്നദ്ധത അറിയിച്ച് സർക്കാർ. കഴിഞ്ഞ 17നാണ് പട്ടം വൈദ്യുതി ഭവന് മുന്നിൽ സമരം ആരംഭിച്ചത്. സമരം ഇത്രദിവസം പിന്നിട്ടിട്ടും മാനേജ്മെന്റും സർക്കാറും ഇടപെടാതിരുന്നത് ഇടതുകേന്ദ്രങ്ങളിൽ തന്നെ അമർഷത്തിന് കാരണമായിരുന്നു. തുടർന്നാണ് ജനുവരി ഒന്നിന് വൈകീട്ട് മൂന്നിന് വൈദ്യുതിമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ചക്കുള്ള തീരുമാനം.
നിയമനങ്ങള്‍ നടത്താതെ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന നിലപാടുകള്‍ക്കെതിരെയാണ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ സമരം. അഞ്ചുമാസത്തിനകം 1579 പേര് വിരമിക്കുന്നതോടെ, പ്രതിസന്ധി രൂക്ഷമാവുന്ന സാഹചര്യമാണെന്ന് സമരക്കാർ പറയുന്നു. റെഗുലേറ്ററി കമീഷന് അംഗീകരിച്ച 30321 തസ്തികകളിൽ അധികരിക്കാത്ത രീതിയില്‍ നിയമനവും സ്ഥാനക്കയറ്റവും നടത്താമെന്നും ചര്‍ച്ചചെയ്ത് അന്തിമമായി ജീവനക്കാരുടെ എണ്ണം റീസ്ട്രക്ചറിങ്ങിന്റെ ഭാഗമായി തീരുമാനിക്കാമെന്നും മാനേജ്മെന്റ് ഉറപ്പ് നൽകിയിരുന്നു. ഇത് പാലിക്കാൻ തയാറാവുന്നില്ലെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

