Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമില്‍മയിൽ ഇനി...

മില്‍മയിൽ ഇനി ഇടതുഭരണം; കെ.എസ്. മണി ചെയര്‍മാന്‍

text_fields
bookmark_border
മില്‍മയിൽ ഇനി ഇടതുഭരണം; കെ.എസ്. മണി ചെയര്‍മാന്‍
cancel
camera_alt

കെ.​എ​സ്. മ​ണി

തി​രു​വ​ന​ന്ത​പു​രം: മൂ​ന്ന​ര​പ്പ​തി​റ്റാ​ണ്ടോ​ള​മാ​യി കോ​ണ്‍ഗ്ര​സ് ഭ​രി​ച്ചു​വ​ന്ന കേ​ര​ള ക്ഷീ​രോ​ല്‍പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം (മി​ല്‍മ) ഭ​ര​ണം ഇ​നി ഇ​ട​തു​മു​ന്ന​ണി​ക്ക്. കോ​ണ്‍ഗ്ര​സി​ലെ പി.​എ. ബാ​ല​ന്‍മാ​സ്​​റ്റ​റു​ടെ നി​ര്യാ​ണ​ത്തെ തു​ട​ര്‍ന്ന് ഒ​ഴി​വു​വ​ന്ന ഫെ​ഡ​റേ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി.​പി.​എം പ്ര​തി​നി​ധി കെ.​എ​സ്. മ​ണി വി​ജ​യി​ച്ചു. ആ​കെ​യു​ള്ള 12 വോ​ട്ടു​ക​ളി​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് ക​മ്മി​റ്റി നാ​മ​നി​ര്‍ദേ​ശം ചെ​യ്ത മൂ​ന്നു​പേ​രു​ടേ​തു​ള്‍പ്പെ​ടെ ഏ​ഴു വോ​ട്ടു​ക​ള്‍ നേ​ടി​യാ​ണ് ഇ​ട​തു​പ്ര​തി​നി​ധി വി​ജ​യി​ച്ച​ത്.

കോ​ണ്‍ഗ്ര​സി​ലെ ജോ​ണ്‍ തെ​രു​വ​ത്തി​ന് അ​ഞ്ച് വോ​ട്ടു​ക​ള്‍ ല​ഭി​ച്ചു. മി​ല്‍മ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ച​തു മു​ത​ല്‍ കോ​ണ്‍ഗ്ര​സി​നാ​യി​രു​ന്നു ഭ​ര​ണം. ക​ഴി​ഞ്ഞ മി​ല്‍മ മേ​ഖ​ല തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ല​ബാ​ര്‍ യൂ​നി​യ​ന്‍ കോ​ണ്‍ഗ്ര​സി​ന്​ ന​ഷ്​​ട​പ്പെ​ട്ടി​രു​ന്നു. ഇ​വി​ടെ​യു​ള്ള നാ​ലു​പ്ര​തി​നി​ധി​ക​ളും ഇ​ട​തു​മു​ന്ന​ണി​ക്ക് ല​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല പി​രി​ച്ചു​വി​ടു​ക​യും അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് ഭ​ര​ണം ഏ​ര്‍പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ഇ​വി​ടെ സ​ര്‍ക്കാ​ര്‍ നോ​മി​നേ​റ്റ് ചെ​യ്ത മൂ​ന്നു​പേ​ര്‍ക്ക് വോ​ട്ട​വ​കാ​ശം ല​ഭി​ച്ച​തോ​ടെ​യാ​ണ് കോ​ണ്‍ഗ്ര​സി​െൻറ പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള മി​ല്‍മ​യി​ലെ ആ​ധി​പ​ത്യം ന​ഷ്​​ട​മാ​യ​ത്. സ​ര്‍ക്കാ​ര്‍ നാ​മ​നി​ര്‍ദേ​ശം ചെ​യ്ത മൂ​ന്നു​പേ​രു​ടെ വോ​ട്ട് അം​ഗീ​ക​രി​ച്ച​തി​നെ​തി​രെ ഹൈ​കോ​ട​തി​യി​ല്‍ കേ​സ് വ്യാ​ഴാ​ഴ്​​ച വീ​ണ്ടും പ​രി​ഗ​ണ​ന​ക്ക് വ​രു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MilmaKS Money
News Summary - Left rule in Milma; KS Money Chairman
Next Story