Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരള സർവകലാശാല അക്കാദമിക് കൗൺസിൽ തെരഞ്ഞെടുപ്പിൽ ഇടത് സംഘടനകൾക്ക് ജയം

text_fields
bookmark_border
കേരള സർവകലാശാല അക്കാദമിക് കൗൺസിൽ തെരഞ്ഞെടുപ്പിൽ ഇടത് സംഘടനകൾക്ക് ജയം
cancel

തിരുവനന്തപുരം: കേരള സർവകലാശാല അക്കാദമിക് കൗൺസിൽ തെരഞ്ഞെടുപ്പിൽ എ.കെ.പി.സി.ടി.എ, എ.കെ.ജി.സി.ടി, കെ.യു.ടി.എ സംഘടനകൾ നേതൃത്വം നൽകുന്ന ഇടതുഅധ്യാപക മുന്നണിക്ക് വൻ വിജയം. ആകെയുള്ള 58 സീറ്റുകളിൽ 49 ലും ഇടത് അധ്യാപക മുന്നണി വിജയിച്ചു. സർവ്വകലാശാലകളുടെ അക്കാദമിക കാര്യങ്ങൾ തീരുമാനിക്കുന്ന ഉന്നതാധികാര സമിതിയാണ് അക്കാദമിക് കൗൺസിൽ.

46 പഠനവിഷയങ്ങളിൽ 41ലും ഇടത് അധ്യാപക പ്രതിനിധികൾ വിജയിച്ചു. കോളേജ് പ്രിൻസിപ്പൾമാരുടെ ഏഴ് സീറ്റുകളിൽ അഞ്ചും ട്രെയിനിങ് കോളേജുകളിൽ മൂന്ന് സീറ്റും ഇടത് മുന്നണി നേടി. മാർച്ച് 12 നായിരുന്നു തെരഞ്ഞെടുപ്പ്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ വോട്ടെണ്ണൽ മാറ്റി വെക്കുകയായിരുന്നു.

വോട്ടെണ്ണലിന് ശേഷം വിജയിച്ച മുഴുവൻ സാരഥികളെയും സർവകലാശാല അങ്കണത്തിൽ വച്ച് എ.കെ.പി.സി.ടി.എ ജനറൽ സെക്രട്ടറി ഡോ.സി. പത്മനാഭൻ, എ.കെ.ജി.സി.ടി ജനറൽ സെക്രട്ടറി ഡോ. എം സത്യൻ, കെ.യു.ടി.എ പ്രസിഡന്റ് ഡോ.രാധാമണി എന്നിവർ അഭിവാദ്യം ചെയ്തു.

അക്കാമിക് കൗൺസിലിലേക്ക് എ.കെ.പി.സി.ടി.എ അധ്യാപക പ്രതിനിധികളായി വിജയിച്ചവർ

ആശ പ്രഭാകരൻ (ഇംഗ്ലീഷ്, എൻ എസ് എസ് വനിതാ കോളേജ്, നിറമൺകര), ഡോ. കെ.പി ജയകുമാർ (മലയാളം, എൻ എസ് എസ് കോളേജ്, ചേർത്തല), ഡോ. ടി. ആർ മനോജ് ( ഹിസ്റ്ററി, എം.എസ്.എം കോളേജ്, കായംകുളം), ഡോ. മഞ്ജു എ (ഹിന്ദി, എസ്. എൻ വനിതാ കോളേജ്, കൊല്ലം), ഡോ. ഷീജ പി.ആർ (ഹോം സയൻസ്,എൻ എസ് എസ് കോളേജ്, നിറമൺകര), ഡോ. മിനിമോൾ എസ് ( സ്റ്റാറ്റിസ്റ്റിക്സ്, സെൻ്റ് ജോൺസ് കോളേജ്, അഞ്ചൽ), ഡോ. വിനോദ് സി സുഗതൻ (ഇക്കണോമിക്സ്, എസ് എൻ കോളേജ്, വർക്കല), സുഷമാ രാജ് ആർ വി (ബോട്ടണി, വി.ടി എം എൻ എസ് എസ് കോളേജ്, ധനുവച്ചപു രം), ഡോ. രാധാകൃഷ്ണൻ കെ (മാത്തമാറ്റിക്സ്, എം.ജി കോളേജ് തിരുവനന്തപുരം), ഡോ. വി. എൽ പുഷ്പ (കെമിസ്ട്രി, എസ് എൻ കോളേജ്, കൊല്ലം), ഡോ.സന്തോഷ് ആർ (ഫിസിക്കൽ എജ്യുക്കേഷൻ, എസ് എൻ കോളേജ്, പുനലൂർ), ഡോ. കെ. സി പ്രകാശ് (ഇലക്ട്രാണിക്സ്, ശ്രീ അയ്യപ്പാ കോളേജ്, എരമല്ലിക്കര), ഡോ. റെജിയ സി. എസ് (ബയോകെമിസ്ട്രി, ശ്രീ അയ്യപ്പാ കോളേജ്, എരമല്ലിക്കര), ഡോ. ശ്രീലേഖ എൽ (എഡ്യുക്കേഷൻ, എൻ എസ് എസ് ട്രയിനിംഗ് കോളേജ്, പന്തളം)

എ.കെ.പി.സി.ടി.എ പാനലിൽ പ്രിൻസിപ്പൽമാരുടെ പ്രതിനിധികളായി വിജയിച്ചവർ

ഡോ. എം. എസ് അനിൽകുമാർ (എം.ജി കോളേജ്, തിരുവനന്തപുരം), ഡോ. ദീപ ആർ ( ഓൾ സെയിൻസ് കോളേജ്, തിരുവനന്തപ്പുരം), ഡോ. ഷീബ പി (എസ് എൻ ട്രയിനിംഗ് കോളേജ്, നെടുങ്കണ്ട), ഡോ. ലതാ എം. എസ് (എസ് എൻ കോളേജ്, ചാത്തന്നൂർ), ഡോ. ആർ സുനിൽ കുമാർ (എസ് എൻ കോളേജ് പുനലൂർ), ഡോ. റാണി എസ് (രാമവിലാസം ട്രയിനിംഗ് കോളേജ്, വാളകം)

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Left organizations win Kerala University Academic Council elections
Next Story