‘ചെമ്പടക്ക് കാവലാൾ, ചെങ്കനൽ കണക്കൊരാൾ’; മുഖ്യമന്ത്രിക്ക് ‘വാഴ്‌ത്തുപാട്ടു’മായി വീണ്ടും ഇടത് സംഘടന
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വാഴ്‌ത്തുപാട്ടുമായി വീണ്ടും സെക്രട്ടേറിയറ്റിലെ ഇടതു സംഘടന. സെക്രട്ടേറിയറ്റ് എംേപ്ലായീസ് അസോസിയേഷന്റെ വനിത കമ്മിറ്റി ‘കനലി’ന്റെ നേതൃത്വത്തില്‍ നടത്തിയ ഓണാഘോഷം ഉദ്‌ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ‘ചെമ്പടക്ക് കാവലാൾ, ചെങ്കനൽ കണക്കൊരാൾ’ എന്ന ഗാനം ഗായകസംഘം ആലപിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമല വിജയനും വേദിയിലേക്ക് കയറി ഇരിപ്പിടത്തിലെത്തിയിട്ടും ഗാനം അവസാനിച്ചില്ല. ഗാനം അവസാനിക്കുന്നതുവരെ മുഖ്യമന്ത്രി പാട്ട് ശ്രദ്ധിച്ച് വേദിയിൽ ഇരുന്നു. പാട്ട് പൂർത്തിയായ ശേഷമാണ് ഓണാഘോഷത്തിന്റെ ഉദ്‌ഘാടന ചടങ്ങുകൾ ആരംഭിച്ചത്.
രണ്ടാം തവണയാണ് ജീവനക്കാർ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വാഴ്‌ത്തുപാട്ട് ആലപിക്കുന്നത്. സെക്രട്ടേറിയറ്റ് എംേപ്ലായീസ് അസോസിയേഷന്റെ പുതിയ ഓഫീസ് ഉദ്‌ഘാടനത്തിനായിരുന്നു ആദ്യമായി ഇവർ വാഴ്‌ത്തുപാട്ട് ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

