Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഇടതുപക്ഷമല്ല, തീവ്ര വലതുപക്ഷം - കെ.കെ. രമ

text_fields
bookmark_border
kk rama -anupama child kidnap
cancel

കീഴ്മാട് (ആലുവ): ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഇപ്പോൾ ഇടതുപക്ഷമല്ലെന്നും തീവ്ര വലതുപക്ഷമാണെന്നും കെ.കെ. രമ എം.എൽ.എ. കുട്ടമശ്ശേരിയിൽ കെ റെയിൽ വിരുദ്ധ യുവജന കൂട്ടായ്മ സംഘടിപ്പിച്ച വനിത സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ഇടതുപക്ഷം ഇന്ന് അദാനിയുടെയും അംബാനിയുടെയും ഒപ്പമാണ്. ഈ സംഘടനകൾക്ക് ഇടതുപക്ഷ മൂല്യങ്ങൾ നഷ്ടപ്പെട്ടു. അതിനാലാണ് പാവപ്പെട്ട വീട്ടമ്മമാർക്ക് പോലും സമര രംഗത്തേക്ക് ഇറങ്ങേണ്ടി വന്നത്. ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിൻബലത്തോടെയല്ല സ്ത്രീ കൂട്ടായ്മകൾ കെ റെയിലിനെതിരെ രംഗത്ത് വന്നതെന്നും അവർ പറഞ്ഞു.

അടുക്കളയിൽ കല്ലിട്ട് താനടക്കമുള്ള സ്ത്രീകളെ സർക്കാർ തെരുവിലിറക്കിയെന്ന് സിൽവർ ലൈൻ വിരുദ്ധ സമിതി ജില്ല കൺവീനർ മാരിയ അബു പറഞ്ഞു. കേന്ദ്ര റെയിൽവെ മന്ത്രിക്കും മുഖ്യമന്ത്രിക്കും നൽകാനുള്ള ഒരു കോടി ഒപ്പുശേഖരണം നടത്തി. അൻവർ സാദത്ത് എം.എൽ.എ, സംസ്ഥാന കമ്മറ്റി അംഗം നിജിൻ മാസ്റ്റർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

കുട്ടമശ്ശേരിയിൽ കെ റെയിൽ വിരുദ്ധ യുവജന കൂട്ടായ്മ സംഘടിപ്പിച്ച വനിത സംഗമം കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Left movements are now far right - K.K. Rema
Next Story