Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രി...

മുഖ്യമന്ത്രി ഉപദേശിച്ചു;`വിജയത്തിന് ഒറ്റമൂലിയില്ല, കഠിനാധ്വാനം ചെയ്യണം'...

text_fields
bookmark_border
Left Front excited over Thrikkakara election
cancel
Listen to this Article

എറണാകുളം: തൃക്കാക്കരയിലെ ഇടതു സ്ഥാനാർഥി ഡോ. ജോ ജോസഫിന് മുഖ്യമ​ന്ത്രി പിണറായി വിജയൻ നൽകിയ ഉപദേശമിങ്ങനെയാണ്: `വിജയത്തിന് ഒറ്റമൂലിയില്ല, കഠിനാധ്വാനം ചെയ്യണം​' . ഇതനുസരിച്ചാണ് പ്രവർത്തനം, കനത്ത മഴയൊന്നും വക​െവക്കാതെയാണ് പ്രചാരണമെന്ന് ജോ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

മഴ ഒരു തരത്തിലും തെരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിച്ചിട്ടില്ല. പരമാവധി വീടുകളിൽ കയറിയും വോട്ടർമാരെ നേരിട്ടുകണ്ടും വോട്ടു ചോദിക്കാനാണു ശ്രമം. മുഖ്യമന്ത്രി മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുന്നത് ഏവർക്കും ആത്മവിശ്വാസവും ആവേശവും നൽകിയിട്ടുണ്ടെന്നും ജോ ജോസഫ് പറഞ്ഞു.

ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് ഏകോപനത്തിനായി തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്യുകയാണു മുഖ്യമന്ത്രി. ലോക്കൽ കമ്മിറ്റികളിൽ പങ്കെടുക്കുന്നത് അടക്കമുള്ള മുഖ്യമന്ത്രിയുടെ സാന്നിധ്യം പ്രചാരണത്തിനാകെ ഉണർവേകിയെന്നാണു ഇടതുമുന്നണി കണക്ക്കൂട്ടൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LDFthrikkakara By electionThrikkakara bypoll
News Summary - Left Front excited over Thrikkakara election
Next Story