
ഇടത് മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കണം -ഗൗരിയമ്മ
text_fieldsആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി സ്ഥാനാർഥികളുടെ വിജയത്തിനായി പ്രവർത്തിക്കണമെന്ന് ജെ.എസ്.എസ് ജനറൽ സെക്രട്ടറി കെ.ആർ. ഗൗരിയമ്മ ആഹ്വാനം ചെയ്തു. എ.എൻ. രാജൻ ബാബുവും കൂട്ടരും യു.ഡി.എഫിലേക്ക് പോയ സാഹചര്യത്തിൽ നേരത്തേ ഉണ്ടായിരുന്ന ജനറൽ സെക്രട്ടറി പദവയിൽ ശനിയാഴ്ച ചാത്തനാട്ടെ വസതിയിൽ വിളിച്ച് ചേർത്ത പാർട്ടി സംസ്ഥാന സെൻററിലാണ് അവർ ഇത് ആവശ്യപ്പെട്ടത്. സംഗീത് ചക്രപാണി അധ്യക്ഷത വഹിച്ചു.
പിന്നാക്ക കോർപറേഷൻ അധ്യക്ഷൻ ടി.കെ. സുരേഷിനെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്ന ഗൗരിയമ്മയുടെ നിർദേശം സർക്കാർ പരിഗണിച്ചില്ല. സുരേഷിെൻറ നേതൃത്വത്തിൽ മറ്റൊരു വിഭാഗം സംസ്ഥാന സമ്മേളനവുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് ഗൗരിയമ്മ നേതൃയോഗം വിളിച്ചത്.
ചേർത്തലയിൽ തിങ്കളാഴ്ച നടക്കുന്ന സമ്മേളനത്തിന് താനുമായി ബന്ധമില്ലെന്നും ഗൗരിയമ്മ പറഞ്ഞു. ഗൗരിയമ്മയുടെ പേര് ദുരുപയോഗം ചെയ്യുന്നത് ആവർത്തിച്ചാൽ നിയമപരമായി നേരിടുമെന്ന് സംഘടന ചുമതലയുള്ള സെക്രട്ടറി ഡോ. പി.സി. ബീനാകുമാരി പ്രസ്താവനയിൽ അറിയിച്ചു. അഡ്വ പി.ആർ. പവിത്രൻ, സുരേഷ് ബാബു, ശിവാനന്ദൻ എന്നിവരും സംസാരിച്ചു.
