ബ്യൂട്ടി പാർലർ വെടിവെപ്പ്: ലക്ഷ്യം നടിയല്ല
text_fieldsകൊച്ചി: നഗരത്തിൽ ബ്യൂട്ടി പാർലറിന് നേരെ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് മുംബ ൈ അധോലോക നായകൻ രവി പൂജാരിയുടെ പേരിൽ വീണ്ടും ഭീഷണി സന്ദേശം. ആക്രമണലക്ഷ്യം നടിയല് ലെന്നും കോടികളുടെ തട്ടിപ്പിെൻറ സൂത്രധാരനെ കൊലപ്പെടുത്തുമെന്നുമാണ് സന്ദേശത്ത ിലുള്ളത്.
അതേസമയം, രവി പൂജാരിയെ സംഭവവുമായി നിരന്തരം ബന്ധപ്പെടുത്തി നിർത്തി അന് വേഷണം വഴിതെറ്റിക്കാൻ ആസൂത്രിത നീക്കം നടക്കുന്നതായും പൊലീസ് സംശയിക്കുന്നു. പനമ്പ ിള്ളി നഗറിൽ നെയിൽ ആർട്രിസ്ട്രി എന്ന പേരിൽ നടി ലീന മരിയ പോളിെൻറ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിെൻറ കോണിപ്പടിയിൽ ശനിയാഴ്ചയാണ് ബൈക്കിലെത്തിയ രണ്ടുപേർ വെടിവെപ്പ് നടത്തിയത്. ഇതിെൻറ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഏഷ്യാനെറ്റ് ന്യൂസ് ചാനലിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്.
ആസ്ട്രേലിയയിൽനിന്ന് രവി പൂജാരിയാണ് വിളിക്കുന്നതെന്ന് പരിചയപ്പെടുത്തിയ ആൾ, വെടിവെപ്പ് നടത്തിയത് തെൻറ ആളുകളാണെന്ന് അവകാശപ്പെട്ടു. കാരണം പറയുന്നില്ല. ലീന ഒരുപാടുപേരെ ചതിച്ചിട്ടുണ്ട്. ഒരുപാട് പണം തട്ടിയിട്ടുണ്ട്. അതുകൊണ്ടാണ് താൻ പണം ആവശ്യപ്പെട്ടത്. ഒരാൾകൂടിയുണ്ട്. പേര് പറയുന്നില്ല. അവനെ കൊന്നുകഴിയുേമ്പാൾ ആളെ നിങ്ങൾക്ക് മനസ്സിലാകും. താൻ 25 കോടിയെന്ന് പറഞ്ഞാൽ 25 കോടി തന്നിരിക്കണം. വിളിക്കുന്നത് രവി പൂജാരിയാണെന്ന് സംശയമുണ്ടെങ്കിൽ യൂട്യൂബിലെ തെൻറ ഫോൺ കാളുകൾ പരിശോധിക്കാമെന്നും കൊറിയയിലെ െഎ.പി വിലാസത്തിലുള്ള ഇൻറർനെറ്റ് കാളിൽനിന്നുള്ള സന്ദേശത്തിൽ പറയുന്നു. ഒക്ടോബറിൽ മുബൈയിലെ ഡോക്ടർക്ക് ഭീഷണി സന്ദേശമെത്തിയതും ഇതേ നമ്പറിൽനിന്നാണത്രെ.
എന്നാൽ, അന്വേഷണം പുരോഗമിക്കുകയാണെന്നും പുതിയ ഭീഷണിസന്ദേശത്തെക്കുറിച്ച് ചാനൽ വാർത്തക്കപ്പുറം ഒന്നും അറിയില്ലെന്നും തൃക്കാക്കര എ.സി.പി പി.പി. ഷംസ് പറഞ്ഞു. നിലവിൽ അന്വേഷണം മുംബൈയിലേക്ക് വ്യാപിപ്പിച്ചിട്ടില്ല. ആവശ്യമെങ്കിൽ അക്കാര്യം ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു. ലീനക്ക് നേരേത്ത വന്നതടക്കം ഫോൺ സന്ദേശത്തിെൻറ ശബ്ദരേഖകൾ അന്വേഷണസംഘം ശേഖരിച്ചു.
അക്രമികൾക്കായി തിരച്ചിൽ നടക്കുന്നതിനിടെ അന്വേഷണം രവി പൂജാരിയിലേക്ക് വഴിതിരിച്ചുവിടാനുള്ള തന്ത്രമാണോ എന്നും പരിശോധിക്കുന്നുണ്ട്. വെടിവെപ്പ് നടത്തിയവർ ഹിന്ദിയിൽ രവി പൂജാരിയുടെ പേരെഴുതിയ കടലാസ് സ്ഥലത്ത് ഉപേക്ഷിച്ചുപോയതും ഇതിെൻറ ഭാഗമാണെന്ന് സംശയം ഉയർന്നിരുന്നു. ഇതിനിടെ, ലീനക്ക് വന്ന ഭീഷണിസന്ദേശങ്ങളെക്കുറിച്ച് വെടിവെപ്പ് സംഭവത്തിന് മുേമ്പ ഷാഡോ പൊലീസിന് അറിയാമായിരുെന്നന്ന വിവരവും പുറത്തുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
