Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടി ലീന മരിയ പോള്‍...

നടി ലീന മരിയ പോള്‍ പൊലീസിന് മൊഴി നല്‍കി; ജീവന് ഭീഷണിയുണ്ട്

text_fields
bookmark_border
നടി ലീന മരിയ പോള്‍ പൊലീസിന് മൊഴി നല്‍കി; ജീവന് ഭീഷണിയുണ്ട്
cancel

കൊച്ചി: ബ്യൂട്ടി പാർലറിലേക്ക് വെടി​​െവപ്പുണ്ടായ കേസിൽ ഉടമയും നടിയുമായ ലീനമരിയ പോൾ അന്വേഷണസംഘത്തിന്​ മുന് നിൽ ഹാജരായി. കൊച്ചിയിലെത്തിയ ഇവരിൽനിന്നും തിങ്കളാഴ്​ച രാത്രി മൊഴിയെടുത്തതായി കൊച്ചി സിറ്റി പൊലീസ്​ ​െഡപ ്യൂട്ടി കമീഷണർ ജെ. ഹിമേന്ദ്രനാഥ് പറഞ്ഞു. ഹൈദരാബാദിൽ ആയതിനാൽ തിങ്കളാഴ്ചയേ എത്താനാകൂവെന്ന് ലീന കഴിഞ്ഞ ദിവസം പൊ ലീസിനെ അറിയിച്ചിരുന്നു.

മുംബൈ അധോലോക നായകൻ രവി പൂജാരിക്ക്​ പങ്കുള്ളതായി സംശയിക്കുന്നതായും 25 കോടി ആവശ് യപ്പെട്ട് തനിക്ക് ഭീഷണി സന്ദേശങ്ങളുണ്ടായിരുന്നതായും നടി അന്വേഷണ സംഘത്തെ അറിയിച്ചതായാണ്​ വിവരം. ഇവരുടെ മൊഴി പൂർണമായും പൊലീസ്​ മുഖവിലയ്ക്കെടുത്തില്ല. നടിയുടെ പേരിലുള്ള പഴയ കേസുകളെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും ​അന്വേഷണ ഉദ്യോഗസ്​ഥർ ചോദിച്ചറിഞ്ഞതായാണ്​ വിവരം. കേസിലെ തുടരന്വേഷണത്തിന് ലീനയുടെ മൊഴി നിർണായകമാണ്.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് പനമ്പിള്ളിനഗറിലുള്ള നെയ്ൽ ആർട്ടിസ്​ട്രി എന്ന ബ്യൂട്ടിപാർലറിൽ വെടിവെപ്പുണ്ടായത്. ബൈക്കിൽ എത്തിയ രണ്ടുപേർ വെടി​െവച്ചശേഷം കടന്നുകളയുകയായിരുന്നു. ഇരുവരും ഹെൽമറ്റും ജാക്കറ്റും ധരിച്ചിരുന്നതായി സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന്​ വ്യക്​തമായിരുന്നു. രവി പൂജാരിയുടെ പേരെഴുതിയ കടലാസ്​ പ്രദേശത്ത് ഉപേക്ഷിച്ചശേഷമാണ് പ്രതികൾ രക്ഷപ്പെട്ടത്.

പ്രാദേശിക ഗുണ്ടാസംഘത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെങ്കിലും പ്രതികളെക്കുറിച്ച് സൂചനകളൊന്നും ലഭ്യമായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. സംഭവത്തിൽ വിപുലമായ ബന്ധങ്ങളും ദുരൂഹതയും ഉണ്ടെന്ന്​ തന്നെയാണ് പൊലീസ്​ സംശയിക്കുന്നത്. അതിനാൽ കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്​ട്ര ഹവാല സംഘങ്ങളിലേക്കും ഭീഷണിപ്പെടുത്തി പണം തട്ടുന്ന പ്രാദേശിക സംഘങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ബൈക്ക​ി​​െൻറ നമ്പറിന്​ നഗരത്തിലെ സി.സി ടി.വി ദൃശ്യങ്ങളടക്കം പൊലീസ്​ പരിശോധിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsATTACKEDbeauty parlourmalayalam newsLeena Maria paul
News Summary - leena maria paul Beauty Parlour attacked- kerala news
Next Story