Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപത്രപ്രവർത്തനത്തിൽ...

പത്രപ്രവർത്തനത്തിൽ വനിതകൾക്ക്​ ഇടം നൽകിയ വ്യക്​തിത്വം

text_fields
bookmark_border
പത്രപ്രവർത്തനത്തിൽ വനിതകൾക്ക്​ ഇടം നൽകിയ വ്യക്​തിത്വം
cancel

കൊച്ചി:  കേരളത്തിലെ പത്രപ്രവർത്തന രംഗം ഇന്ന്​ സ്​ത്രീകളാൽ നിറഞ്ഞുനിൽക്കുന്നുണ്ടെങ്കിൽ അതിന്​ നന്ദി പറ​േയണ്ടത്​ ലീലാ മേനോൻ എന്ന വ്യക്​തിത്വ​േത്താടാണ്​. പത്രപ്രവർത്തന രംഗത്ത്​ വനിതകൾ തന്നെ ഇല്ലാതിരുന്ന കാലത്താണ്​ ലീലാ​ മേനോൻ കടന്നുവരുന്നത്​. കേന്ദ്ര സർക്കാർ സ്ഥാപനത്തിലെ ജോലി ഒഴിവാക്കി മാധ്യമ പ്രവർത്തന രംഗത്തേക്ക്​ പ്രവേശിച്ച അവർ കേരളത്തി​​​െൻറ മാധ്യമപ്രവർത്തന മേഖലയുടെ അഭിമാനമായി മാറുകയായിരുന്നു. കേരളത്തി​െല ആദ്യ സമ്പൂർണ മാധ്യമപ്രവർത്തക എന്ന ​പദവിക്ക്​ അർഹയും കൂടിയാണ്​ അവർ. വാർത്തകൾ റിപ്പോർട്ട്​ ചെയ്യാൻ സ്​ത്രീകളെ വിടാതിരുന്ന കാലത്ത്​ ഇൗ മേഖല ചോദിച്ച്​ വാങ്ങി കേരളം ഞെട്ടുന്ന നിരവധി റിപ്പോർട്ടുകളാണ്​ ഇവരുടെ തൂലിക വഴി പുറംലോകം കണ്ടത്​. നിരവധി സ്​ത്രീകൾക്ക്​ മാധ്യമ പ്രവർത്തന രംഗത്തേക്ക്​ കടന്നുവരുന്നതിന്​ മാതൃകയായത്​ ലീലാ മേനോ​​​​െൻറ ജീവിതമാണ്​. 

ഭാരതീയ വിദ്യാഭവ​​​െൻറ ജേണലിസം കോഴ്​സ്​ സ്വർണ ​െമഡൽ സ്വന്തമാക്കി പൂർത്തിയാക്കിയാണ്​ ഇന്ത്യൻ എക്​സ്​പ്രസിൽ പത്രപ്രവർത്തനം ആരംഭിച്ചത്​. ഡൽഹിയിലായിരുന്നു ആദ്യ തട്ടകം. അമ്മക്ക്​ അസുഖമായതിനെ തുടർന്ന്​ കൊച്ചിയിലേക്ക്​ സ്ഥലംമാറ്റം വാങ്ങി വരികയായിരുന്നു. കൊച്ചിയിൽ ജോലി ചെയ്യുന്ന സമയത്ത്​ ആദ്യം റിപ്പോർട്ടിങ്ങിന്​ വിട്ടിരുന്നില്ല. റിപ്പോർട്ടിങ്ങിന്​ വിടണമെന്ന്​ ലീലാമേനോൻ ആവശ്യപ്പെ​െട്ടങ്കിലും ഇവിടെ ​പ്രയാസകരമായിരിക്കുമെന്ന മറുപടിയാണ്​ അന്ന്​ ലഭിച്ചത്​. എന്നാൽ, ബ്യൂറോയിൽ ഒരു റിപ്പോർട്ടർ ഒരു മാസം അവധിയെടുത്തതിനെ തുടർന്നാണ്​​ ലീലക്ക്​ റിപ്പോർട്ടിങ്ങിൽ അവസരം ലഭിച്ചത്​. ഇൗ സമയത്താണ്​ വൈപ്പിൻ വിഷമദ്യദുരന്തം സംഭവിക്കുന്നത്​. ഇൗ സമയം ഫോർട്ട്​​െകാച്ചി ആശുപത്രി കേന്ദ്രീകരിച്ച്​ വൈപ്പിൻ മദ്യ ദുരന്തത്തിലെ ഇരകളെ കുറിച്ച്​ നൽകിയ വാർത്തകൾ ദേശീയതലത്തിൽ ത​െന്ന ശ്രദ്ധിക്കപ്പെട്ടു. മൺപാത്രങ്ങൾക്ക്​ വിലയിടിഞ്ഞതി​െന തുടർന്ന്​ ഒരു ഗ്രാമത്തി​െല സ്​ത്രീകൾ വേശ്യ​വൃത്തിയിലേക്ക്​ തിരിഞ്ഞതും കുട്ടികൾ കാവൽ നിൽക്കുന്നതുമായ സംഭവം ലീലാ മേനോൻ പുറത്തുകൊണ്ടുവന്നത്​ അന്തർദേശീയ തലത്തിൽ തന്നെ ശ്രദ്ധേയമായി. ഇൗ റിപ്പോർട്ടിലൂടെ അരുവാക്കോട്​ എന്ന ഗ്രാമത്തിലുള്ളവർക്ക്​ പുതുജീവൻ നൽകാനും സാധിച്ചു. പെരുമൺ ദുരന്തം അടക്കം നിരവധി സംഭവങ്ങൾ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. 

മാധ്യമപ്രവർത്തക എന്ന നിലയിൽ ഏറെ അറി​യപ്പെടുകയും ശ്രദ്ധിക്കപ്പെടുകയും ​െചയ്യുന്ന കാലത്താണ്​ ആദ്യമായി അർബുദം തിരിച്ചറിയുന്നത്​. 1990ലാണ്​ ആദ്യം രോഗം തിരിച്ചറിയുന്നത്​. കീമോ തെറാപ്പി ​െചയ്​തുകൊണ്ടിരിക്കു​േമ്പാൾ പോലും റിപ്പോർട്ടുകൾ എഴുതിക്കൊണ്ടിരുന്നു. തുടർന്ന്​ 2000 വ​െ​ര എക്​സ്​പ്രസിൽ ജോലി ​െചയ്​തശേഷം പിന്നീട്​ കോളമിസ്​റ്റും സ്വതന്ത്ര മാധ്യമപ്രവർത്തകയുമായി മാറി. തുടർന്നാണ്​ ജന്മഭൂമിയുടെ മുഖ്യപത്രാധിപയായത്​. മരണം വ​െ​ര ഇൗ സ്ഥാനത്ത്​ തുടർന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsLeela Menon
News Summary - Leela Menon's Contributions-Kerala News
Next Story