Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ട് ജില്ലകളിൽ കൂടി അവധി: വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ച ജില്ലകൾ പത്തായി

text_fields
bookmark_border
രണ്ട് ജില്ലകളിൽ കൂടി അവധി: വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ച ജില്ലകൾ പത്തായി
cancel

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രണ്ട് ജില്ലകൾക്കു കൂടി നാളെ അവധി. പാലക്കാടും പത്തനംതിട്ടയിലുമാണ് അവധി പ്രഖ്യാപിച്ചത്. ഇതോടെ നാളെ അവധി പ്രഖ്യാപിച്ച ജില്ലകൾ പത്തായി. കാസർകോട്, കണ്ണൂർ, വയനാട്, എറണാകുളം, ഇടുക്കി, കോട്ടയം, തൃശ്ശൂർ, ആലപ്പുഴ ജില്ലകളിലാണ് മുന്നേ അവധി പ്രഖ്യാപിച്ചത്.

പാലക്കാട് ജില്ലയില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ്‌ 30ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷല്‍ കോളജുകൾക്കും അവധി ബാധകമല്ല.

കനത്ത മഴയുടെ സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ അങ്കണവാടികള്‍,ട്യൂഷന്‍ സെന്ററുകള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ്‌ 30ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - leave for tomorrow
Next Story