Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്​ അവധി

text_fields
bookmark_border
school-students
cancel

തിരുവനന്തപുരം: ബുധനാഴ്​ച കനത്ത മഴ പെയ്യാനുള്ള സാധ്യത പരിഗണിച്ച് പത്തനംതിട്ട, വയനാട്, കണ്ണൂർ, കോഴിക്കോട്, മലപ് പുറം, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, കാസർകോഡ്​ ജില്ലകളിലെ​ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ കലക്​ടർമാർ അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.സ്.ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അംഗൻവാടികള്‍, പ്രൊഫഷണൽ കോളജുകൾക്കും അവധി ബാധകമായിരിക്കും. കണ്ണൂർ ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.

പരീക്ഷകള്‍ സംബന്ധിച്ച് സര്‍വകലാശാലകളും പി.എസ്.സിയും അടക്കം പരീക്ഷാ നടത്തിപ്പിന്‍റെ ചുമതലയുള്ളവരുടെ അറിയിപ്പാണ് പാലിക്കേണ്ടതെന്ന് എറണാകുളം കലക്​ടർ അറിയിച്ചു. മോഡൽ റെസിഡെൻഷ്യൽ സ്കൂളുകൾക്ക്‌ അവധി ബാധകമായിരിക്കില്ലെന്ന് വയനാട് കലക്ടർ അറിയിച്ചു. പി.എസ്.സി നടത്താനിരുന്ന വകുപ്പുതല പരീക്ഷകളും മാറ്റിവെച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Leave on Ernakulam , Trisur district -Kerala news
Next Story