കോഴിക്കോട്: ജില്ലയിൽ പ്രധാന ആശുപത്രിയായ കോഴിക്കോട് മെഡിക്കൽ കോളജിലെ ‘ആധുനിക അടുക്കള’ പെരുമഴയത്ത് ചോർന്നൊലിക്കുന്നു. സാമൂഹിക സുരക്ഷ മിഷെൻറ വിശപ്പുരഹിത നഗരം പദ്ധതിയുടെ ഭാഗമായി ഭക്ഷണ വിതരണത്തിനാണ് ‘ആധുനിക അടുക്കള’ നിർമിച്ചത്.
രോഗികൾക്ക് വേണ്ടിയാണ് സാമൂഹിക സുരക്ഷ മിഷൻ വിശപ്പുരഹിത നഗരം പദ്ധതി മെഡിക്കൽ കോളജിൽ തുടങ്ങിയത്. ഈ അടുക്കളയിൽ നിലവിൽ ഭക്ഷണമുണ്ടാക്കുന്നില്ലെങ്കിലും വിശപ്പുരഹിത നഗരം പദ്ധതിയുടെ ഭാഗമായുള്ള ചപ്പാത്തി വിതരണം നടക്കുന്നുണ്ട്. മെഡിക്കൽ കോളജിെല നഴ്സിങ് അസിസ്റ്റൻറുമാർ, ശുചീകരണത്തൊഴിലാളികൾ തുടങ്ങി നിരവധി പേർ ഭക്ഷണം കഴിക്കുന്നതും ഇവിടെ െവച്ചാണ്.
നേരത്തെ ജീവനക്കാർ വാർഡുകൾക്ക് സമീപത്തെ ഒഴിഞ്ഞ സ്ഥലത്തിരുന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. വാർഡുകൾ കോവിഡ് വാർഡുകളാക്കിയതോടെ ഭക്ഷണം കഴിക്കുന്നത് അടുക്കളയിേലക്ക് മാറ്റുകയായിരുന്നു.
മഴ പെയ്ത് വെള്ളം കയറുന്നതിനാൽ ഇവിടെയിരുന്ന് ഭക്ഷണം കഴിക്കാൻ േപാലും കഴിയാത്ത അവസ്ഥയാണ്. അടുക്കളക്ക് സമീപത്താണ് ആശുപത്രി മാലിന്യങ്ങൾ കൂട്ടിയിടുന്നത്. ഇതിനിടയിലൂടെ വന്നിട്ടുവേണം ജീവനക്കാർക്ക് അടുക്കളയിലേക്ക് പ്രവേശിക്കാൻ. ഒരു മഴ പെയ്യുേമ്പാഴേക്കും അടുക്കള ചോർന്ന് വൃത്തിഹീനമായ അവസ്ഥയിലാവുകയാണ്. കഴിഞ്ഞ മഴയിലും ചോർന്നിരുന്നെങ്കിലും ശാശ്വത പരിഹാരം കാണാൻ അധികൃതർ ഇതുവരെ ശ്രമിച്ചിട്ടില്ല.