ചാവക്കാട്: തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ കെ.എം.സി.സി നേതാവിെൻറ വീട് ആക്രമിച്ച കേസിൽ ഏഴ് ലീഗ് പ്രവർത്തകർ അറസ്റ്റിൽ.
പുതിയങ്ങാടി ചാലിൽ വീട്ടിൽ നിഷാദ്, (37, കടപ്പുറം പുതിയങ്ങാടി പുതുവീട്ടിൽ ഫക്രുദ്ദീൻ (29), ആശുപത്രിപ്പടി തൊട്ടപ്പിൽ റമദാൻ വീട്ടിൽ ഇസ്ഹാക്ക് (32), അഞ്ചങ്ങാടി വലിയകത്ത് വീട്ടിൽ ഷാഹിർ (29), ആറങ്ങാടി ആനാംകടവിൽ സുൽത്താൻ (29), പുതിയങ്ങാടി ചോപ്പൻ വീട്ടിൽ സാബിത്ത് (24), മുനക്കക്കടവ് പുതുവീട്ടിൽ അൻസാർ (28) എന്നിവരേയാണ് ചാവക്കാട് ഇൻസ്പെക്ടർ എസ്.എച്ച്. ഒ അനിൽകുമാർ ടി. മേപ്പിള്ളിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കടപ്പുറം അഞ്ചങ്ങാടി വളവിൽ കെ.എം.സി.സി തൃശൂർ ജില്ല മുൻ പ്രസിഡൻറ് സി.ബി.എ സത്താഹിെൻറ വീടാണ് ആക്രമിച്ചത്. സത്താഹിെൻറ സഹോദരൻ അഷറഫിനും മാതാവിനും കുട്ടികൾക്കും പരിക്കേറ്റിരുന്നു.
എസ്.ഐ യു.കെ. ഷാജഹാൻ, എ.എസ്.ഐമാരായ ശ്രീരാജ്, ബിന്ദുരാജ്, സി.പി.ഒ ശരത് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.