Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സേട്ടു സാഹിബ് തീവ്രവാദിയല്ല- മുസ്ലിം ലീഗ്
text_fieldsbookmark_border
കോഴിക്കോട്: വിവാദ പരാമർശത്തിൽ മായിൻ ഹാജിയെ തള്ളി മുസ്ലിം ലീഗ്. ഇബ്രാഹീം സുലൈമാന്‍ സേട്ടു തീവ്രവാദിയാണെന്ന തരത്തില്‍ ജനം ടി.വി ചാനലില്‍ മായിന്ഹാജിയുടേതായി വന്ന പരോക്ഷ പരാമര്‍ശം മുസ്ലിംലീഗിന്റെ അഭിപ്രായമല്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്.
സേട്ട് സാഹിബ് തീവ്രവാദിയല്ല. തീവ്രവാദികളെ സഹായിക്കുകയും ചെയ്തിട്ടില്ല. മുസ്ലിംലീഗ് സമുന്നത നേതാവായിരിക്കെ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് വേറിട്ടു പോയപ്പോഴും പരസ്പരം ആദരവോടെയാണ് പെരുമാറിയിരുന്നതെന്നും മജീദ് ഫേസ്ബുക്കിൽ കുറിച്ചു.
സുലൈമാൻ സേട്ടിനെതിരെ ചാനലിൽ തീവ്രവാദ പരാമർശം നടത്തിയെന്നാരോപിച്ച് മായിൻ ഹാജിയുടെ വീട്ടിലേക്ക് കഴിഞ്ഞദിവസം െഎ.എൻ.എൽ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയിരുന്നു.
Next Story
