Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൊടുപുഴയിൽ എൽ.ഡി.എഫ് അട്ടിമറി; ലീഗ് സ്വതന്ത്രയും യു.ഡി.എഫ് വിമതനും പിന്തുണച്ചു

text_fields
bookmark_border
തൊടുപുഴയിൽ എൽ.ഡി.എഫ് അട്ടിമറി; ലീഗ് സ്വതന്ത്രയും യു.ഡി.എഫ് വിമതനും പിന്തുണച്ചു
cancel
camera_alt

തൊടുപുഴ നഗരസഭയിൽ ചെയർമാനായി യു.ഡി.എഫ് വിമതൻ സനീഷ് ജോർജ്​ സത്യപ്രതിജ്ഞ ചെയ്യുന്നു 

തൊടുപുഴ: മുസ്​ലിം ലീഗ് സ്വതന്ത്രയുടെയും യു.ഡി.എഫ് വിമതന്‍റെയും പിന്തുണയോടെ തൊടുപുഴ നഗരസഭയിൽ എൽ.ഡി.എഫ് അട്ടിമറി. യു.ഡി.എഫ് വിമതൻ ചെയർമാനായി. നഗരസഭാ 12-ാം വാർഡിൽ യു.ഡി.എഫ് വിമതനായി മത്സരിച്ച് ജയിച്ച സനീഷ് ജോർജാണ് ചെയർമാനായത്.

പി.ജെ. ജോസഫ് വിഭാഗത്തിൻ്റെ ജോസഫ് ജോണിനെ ചെയർമാനാക്കുന്നതിൽ യു.ഡി.എഫിലുണ്ടായ ഭിന്നതയാണ് അട്ടിമറിയിലേക്ക് നയിച്ചത്. ചെയർമാൻ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 14 ഉം യു.ഡി.എഫിന് 13 ഉം ബി.ജെ.പിയ്ക്ക് എട്ടും വോട്ടുകളാണ് ആദ്യഘട്ടത്തിൽ ലഭിച്ചത്. രണ്ടാം ഘട്ടത്തിൽ ബി.ജെ.പി തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇതെ തുടർന്നാണ് എൽ.ഡി.എഫ് പിന്തുണയോടെ മത്സരിച്ച സനീഷ് ജോർജ് ഒരു വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്.




Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story