Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജ്യസഭ സീറ്റ്​:...

രാജ്യസഭ സീറ്റ്​: മലപ്പുറത്തും പ്രതിഷേധം, ഡി.സി.സി ഒാഫിസിൽ ലീഗ്​ കൊടി

text_fields
bookmark_border
രാജ്യസഭ സീറ്റ്​: മലപ്പുറത്തും പ്രതിഷേധം, ഡി.സി.സി ഒാഫിസിൽ ലീഗ്​ കൊടി
cancel

മലപ്പുറം: രാജ്യസഭ സീറ്റ്​ കേരള കോൺഗ്രസ്​ മാണി വിഭാഗത്തിന്​ നൽകിയ കോൺഗ്രസ്​ നേതൃത്വത്തി​​​െൻറ തീരുമാനത്തിൽ ജില്ലയിലും കടുത്ത പ്രതിഷേധം. അസാധാരണമായ രീതിയിലാണ്​ കോൺഗ്രസ്​ പ്രവർത്തകർ പ്രതികരിച്ചത്​. സീറ്റ്​ മാണിക്ക്​ നൽകാൻ തീരുമാനമായത്​ സംബന്ധിച്ച്​ വാർത്തകൾ വന്നയുടൻ വ്യാഴാഴ്​ച അർധരാത്രിയോടെ ഡി.സി.സി ഒാഫിസിലെ കോൺ​ഗ്രസ്​ പതാക താഴ്​ത്തി ലീഗ്​ പതാക കെട്ടിയാണ്​ ഒരു വിഭാഗം പ്രവർത്തകർ പ്രതികരിച്ചത്​. 

വെസ്​റ്റ്​ കോഡൂരിൽ കോൺഗ്രസ്​ ഒാഫിസി​​​െൻറ ബോർഡ്​ അഴിച്ച്​ അകത്തുവെച്ചാണ്​ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർ പ്രതിഷേധിച്ചത്​. വെള്ളിയാഴ്​ച ഉച്ചക്ക്​ ശേഷം കോൺഗ്രസ്​ നേതൃത്വത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച്​ കനത്ത മഴയിലും കെ.എസ്​.യു പ്രവർത്തകർ മലപ്പുറം നഗരത്തിൽ പ്രകടനം നടത്തി. താഴെ തട്ടിലുള്ള പ്രവർത്തകരുടെ വൈകാരികമായ പ്രതികരണമാണിതെന്നും അവരെ ബോധ്യപ്പെടുത്താതെ ഉന്നതങ്ങളിലുണ്ടായ തീരുമാനമാണ്​ പ്രതിഷേധത്തിന്​ കാരണമെന്നും കോൺഗ്രസി​​​െൻറ രണ്ടാം നിര നേതാക്കൾ പറയുന്നു​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguecongresskerala congress mkerala newsRajya Sabha seat
News Summary - Leage Flag appeared in Malappuram DCC Office-Kerala News
Next Story