Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോ​ൺ​ഗ്ര​സി​ലെ...

കോ​ൺ​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി​പ്പോ​രി​ൽ ‘ഇ​മേ​ജ്​’ കൂ​ട്ടാ​ൻ വി​ഡി​യോ​ക​ളും പു​സ്ത​ക​ങ്ങ​ളു​മാ​യി നേ​താ​ക്ക​ൾ

text_fields
bookmark_border
കോ​ൺ​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി​പ്പോ​രി​ൽ ‘ഇ​മേ​ജ്​’ കൂ​ട്ടാ​ൻ വി​ഡി​യോ​ക​ളും പു​സ്ത​ക​ങ്ങ​ളു​മാ​യി നേ​താ​ക്ക​ൾ
cancel
camera_alt

വായന മുഖ്യം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ലം വ​രും​മു​മ്പ്​ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​​ത്തെ ചൊ​ല്ലി കോ​ൺ​ഗ്ര​സി​ൽ ഉ​ട​ലെ​ടു​ത്ത പ്ര​ശ്ന​ങ്ങ​ൾ പു​തി​യ ത​ല​ങ്ങ​ളി​ലേ​ക്ക്. മു​സ്​​ലിം ലീ​ഗ്​ ഉ​ൾ​പ്പെ​ടെ ഘ​ട​ക​ക​ക്ഷി​ക​ളു​ടെ വി​യോ​ജി​പ്പൊ​ന്നും കാ​ര്യ​മാ​ക്കാ​തെ മു​ഖ്യ​മ​ന്ത്രി പ​ദ​വി​ക്ക് നേ​താ​ക്ക​ളും അ​ണി​ക​ളും കി​ണ​ഞ്ഞു​​ശ്ര​മി​ക്കു​ക​യാ​ണ്. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ തു​ട​ങ്ങി​യ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ പു​തി​യ ത​ല​ങ്ങ​ളി​ലേ​ക്ക്​ മാ​റു​ന്നു.

ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന്​ മു​മ്പ്​ ‘ഇ​മേ​ജ്​’ കൂ​ട്ടാ​നു​ള്ള പ​ല​ത​രം ശ്ര​മ​ങ്ങ​ളും ത​ന്ത്ര​ങ്ങ​ളും നേ​താ​ക്ക​ൾ തു​ട​രു​ക​യാ​ണ്. പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ ത​ങ്ങ​ൾ ആ​രാ​ണെ​ന്ന്​ ‘തെ​ളി​യി​ച്ച്​’ പ്ര​തിഛാ​യ വ​ർ​ധി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്​ കോ​ൺ​ഗ്ര​സ്​ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​ക​ളാ​യി അ​ണി​ക​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന കെ.​സി. വേ​ണു​ഗോ​പാ​ൽ, ര​മേ​ശ്​ ചെ​ന്നി​ത്ത​ല, വി.​ഡി. സ​തീ​ശ​ൻ എ​ന്നി​വ​രു​ടെ ശ്ര​മ​മെ​ന്ന്​ വ്യ​ക്​​തം. പ്ര​തിഛാ​യ വ​ർ​ധി​പ്പി​ക്കാ​ൻ വി​ഡി​യോ​ക​ളും ഡോ​ക്യു​മെ​ന്‍റ​റി​യും പു​സ്ത​ക​ങ്ങ​ളു​മാ​യി നി​റ​യാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ നേ​താ​ക്ക​ള്‍.

ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ വാ​ഴ്ത്തി ‘ജ​ന​നാ​യ​ക​ൻ’ എ​ന്ന വി​ഡി​യോ പു​റ​ത്തു​വ​ന്നു. ചെ​ന്നി​ത്ത​ല​യു​ടെ ജീ​വ​ച​രി​ത്രം വ്യ​ക്​​ത​മാ​ക്കു​ന്ന നി​ല​യി​ൽ പ്ര​സം​ഗ​ങ്ങ​ളും വാ​ർ​ത്ത​സ​മ്മേ​ള​ന​ങ്ങ​ളു​മൊ​ക്കെ ഉ​ൾ​പ്പെ​ടു​ത്തി​യ വി​ഡി​യോ​യാ​ണ്​ പു​റ​ത്തി​റ​ക്കി​യ​ത്. എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​നെ കു​റി​ച്ച ഡോ​ക്യു​മെ​ന്‍റ​റി ഷൂ​ട്ട് അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. വേ​ണു​ഗോ​പാ​ലി​ന്‍റെ ജീ​വ​ച​രി​ത്ര​വും ഉ​ട​ന്‍ പു​റ​ത്തു​വ​രു​മെ​ന്നാ​ണ്​ വി​വ​രം. ലോ​ക പു​സ്ത​ക​ദി​ന​ത്തി​ൽ വാ​യ​ന​ക്കാ​ർ​ക്കാ​യി ‘നേ​രി​നൊ​പ്പം: പോ​രാ​ട്ട​ങ്ങ​ൾ നി​ല​പാ​ടു​ക​ൾ’ എ​ന്ന ത​ന്‍റെ പു​സ്ത​കം സ​മ​ർ​പ്പി​ച്ച ഫേ​സ്​​ബു​ക്ക്​ പോ​സ്റ്റും വേ​ണു​ഗോ​പാ​ൽ പ​ങ്കു​വെ​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്റെ നി​യ​മ​സ​ഭ, രാ​ജ്യ​സ​ഭ, ലോ​ക്​​സ​ഭ പ്ര​സം​ഗ​ങ്ങ​ളി​ൽ​നി​ന്ന്‌ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​യു​ടെ സ​മാ​ഹാ​ര​മാ​ണി​ത്.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും അ​നു​യാ​യി​ക​ളും വി​ട്ടു​കൊ​ടു​ക്കാ​ൻ ത​യാ​റ​ല്ലെ​ന്ന നി​ല​ക്കാ​ണ്​ കാ​ര്യ​ങ്ങ​ൾ. സ​തീ​ശ​ന്‍റെ തെ​രെ​ഞ്ഞെ​ടു​ത്ത പ്ര​സം​ഗ​ങ്ങ​ളു​ടെ പു​സ്ത​കം അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ക​യാ​ണ്. പു​സ്ത​കം വാ​യി​ക്കു​ന്ന ചി​ത്രം സ​ഹി​തം സ​തീ​ശ​ൻ ഫേ​സ്​​ബു​ക്കി​ലൂ​ടെ ലോ​ക പു​സ്ത​ക​ദി​ന ആ​ശം​സ​ക​ളും നേ​ർ​ന്നി​ട്ടു​ണ്ട്. ഇ​തി​നു​പു​റ​മെ ഓ​രോ നേ​താ​ക്ക​ളെ​യും ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന എ.​ഐ വി​ഡി​യോ​ക​ളും വാ​ർ​ത്ത​സ​മ്മേ​ള​ന​ങ്ങ​ളും റീ​ൽ​സു​ക​ളു​മെ​ല്ലാം പ്ര​ച​രി​ക്കു​ക​യാ​ണ്. എ​ന്താ​യാ​ലും അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന്​ ഉ​റ​പ്പി​ച്ച്​ മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ ആ​രാ​ണ്​ ‘യോ​ഗ്യ​ൻ’ എ​ന്ന്​ ഉ​റ​പ്പി​ക്കാ​നു​ള്ള മ​ത്സ​ര​മാ​ണ്​ ഇ​പ്പോ​ൾ ​കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന​തെ​ന്ന്​ വ്യ​ക്​​തം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chief Ministerial CandidateKerala Election ResultCongress
News Summary - Leaders use videos and books to build 'image' in Congress's chief ministerial race
Next Story