Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നേതാക്കൾ തമ്മിലടി നിർത്തണം –ആൻറണി

text_fields
bookmark_border
നേതാക്കൾ തമ്മിലടി നിർത്തണം –ആൻറണി
cancel

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടി അവസാനിപ്പിക്കണമെന്ന് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്‍റണി. തമ്മിലടി തുടര്‍ന്നാല്‍ കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് അറിയില്ല. തമ്മിലടിക്കുന്ന പാര്‍ട്ടിയിലേക്ക് യുവാക്കള്‍ വരില്ളെന്നും ആന്‍റണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ട്ടി പുന$സംഘടനാ വിഷയത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന ഉമ്മന്‍ ചാണ്ടി ഹൈകമാന്‍ഡുമായി ചര്‍ച്ചക്ക് ഡല്‍ഹിയിലേക്ക് പോകാനിരിക്കെയാണ് നേതാക്കളുടെ തമ്മിലടിക്കെതിരെ ആന്‍റണി മുന്നറിയിപ്പ് നല്‍കിയത്.

പാര്‍ട്ടിയുടെയും നേതാക്കളുടെയും കാലിനടിയിലെ മണ്ണ് ഒലിച്ചുപോയിട്ടുണ്ടെന്ന് ആന്‍റണി ചൂണ്ടിക്കാട്ടി. ഇത് പ്രതിരോധിക്കാന്‍ പാര്‍ട്ടിക്ക് ജനകീയ അടിത്തറ ഉണ്ടാക്കുന്നതിനെക്കുറിച്ചായിരിക്കണം നേതാക്കള്‍ ചിന്തിക്കേണ്ടത്. അതിനായി യാഥാര്‍ഥ്യ ബോധത്തോടെ പ്രവര്‍ത്തിക്കണം. സ്തുതിപാഠകര്‍ പറയുന്നത് നേതാക്കള്‍ കേള്‍ക്കരുത്. അതിനെക്കാള്‍ വിമര്‍ശകര്‍ പറയുന്നത് ശ്രദ്ധിക്കണമെന്നും ആന്‍റണി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - leaders stop fight - a k antony
Next Story