Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.പി.സി.സി പട്ടികയിൽ...

കെ.പി.സി.സി പട്ടികയിൽ അതൃപ്​തി പ്രകടിപ്പിച്ച്​ മുരളീധരൻ; സന്തോഷമറിയിച്ച്​ തിരുവഞ്ചൂർ

text_fields
bookmark_border
കെ.പി.സി.സി പട്ടികയിൽ അതൃപ്​തി പ്രകടിപ്പിച്ച്​ മുരളീധരൻ; സന്തോഷമറിയിച്ച്​ തിരുവഞ്ചൂർ
cancel

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ കെ.പി.സി.സി പട്ടിക സംബന്ധിച്ച്​ നേതാക്കൾക്കിടയിൽ നിന്ന്​ വ്യത്യസ്​ത പ്രതികരണങ്ങൾ. കെ. മുരളീധരൻ അതൃപ്​തി ​പ്രകടിപ്പിച്ചപ്പോൾ തിരുവഞ്ചൂർ രാധാകൃഷ്​ണൻ പട്ടിക സ​ംബന്ധിച്ച്​ സന്തോഷമാണുള്ളതെന്ന്​ പ്രതികരിച്ചു.

പട്ടിക തയാറാക്കും മുമ്പ്​ വർക്കിങ്​ പ്രസിഡന്‍റുമാരുമായി കൂടുതൽ ചർച്ച വേണമായിരുന്നെന്നാണ്​ കെ. മുരളീധരൻ പ്രതികരിച്ചത്​. അച്ചടക്കം എല്ലാവർക്കും ബാധകമായതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പട്ടികയെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.

അതേസമയം, പട്ടിക സംബന്ധിച്ച്​ വളരെ സന്തോഷമെന്നാണ്​ തിരുവഞ്ചൂർ രാധാകൃഷ്​ണൻ പ്രതികരിച്ചത്​. മറ്റുള്ളവർക്കും സന്തോഷമാണെന്നാണ്​ കരുതുന്ന​ത്​. അംഗീകാരം കി​േട്ടണ്ട ആളുകൾ വേറെയുമുണ്ട്​​. മറ്റു ഘട്ടങ്ങളിൽ അവരെകൂടി പരിഗണിക്കും. എല്ലാം ഏറെകുറെ ഭംഗിയായി തീർന്നുവെന്നും തിരുവഞ്ചൂർ പറഞ്ഞു.

അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണെന്ന്​ ​െക.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരൻ പറഞ്ഞു. തിരുവനന്തപുരത്തെത്തി എല്ലാ നേതാക്കളുമായി ബന്ധപ്പെടുമെന്നും അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpcck muraleedharanthiruvanchoor radhakrishnan
News Summary - leaders responds about kpcc list
Next Story