തോറ്റുനാറും എന്ന് തോന്നുമ്പോഴുള്ള വഴിതിരിച്ചുവിടലാണ് എൽ.ഡി.എഫ് ആരോപണം- കെ.സി വേണുഗോപാൽ
text_fieldsതിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ സ്വീകരിച്ചതിൽ യു.ഡി.എഫിനെ വിമർശിക്കുന്ന എൽ.ഡി.എഫിനെതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. തോറ്റ് നാറും എന്ന് തോന്നുമ്പോള്‍ ഉണ്ടാക്കുന്ന വഴിതിരിച്ചുവിടല്‍ ഈ ആരോപണങ്ങളെന്ന് അദ്ദേഹം പ്രതികരിച്ചു.
ദേശീയ പാത തകര്‍ന്നാല്‍ പോലും സംസ്ഥാന സര്‍ക്കാരിന് പരാതിയില്ല. കേന്ദ്ര മന്ത്രിക്ക് പരാതിയുണ്ടെങ്കിലും സംസ്ഥാനത്തിന് പരാതിയുണ്ട്. ആരെങ്കിലും പരാതി ഉന്നയിചിച്ചാൽ അത് പരമാപരാധമാകുമെന്നും കെ.സി വേണുഗോപാല്‍ വിമര്‍ശിച്ചു.
അഹമ്മദാബാദ് വിമാനാപകടത്തിന് കാരണക്കാരായവരെ എത്രയും പെട്ടെന്ന് കണ്ടുപിടിക്കണം. പലകോണില്‍ നിന്നും പല അഭിപ്രായങ്ങള്‍ വരുന്നുണ്ട്. അതൊന്നും പറയേണ്ട സമയമല്ല ഇതെന്നും കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

