Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചുരമിറങ്ങിയ...

ചുരമിറങ്ങിയ തീവ്രവാദികളും ലീഗിലുണ്ട്​- പി.ജയരാജൻ

text_fields
bookmark_border
ചുരമിറങ്ങിയ തീവ്രവാദികളും ലീഗിലുണ്ട്​- പി.ജയരാജൻ
cancel

കണ്ണൂർ: കെ.എം ഷാജിയെ അയോഗ്യനാക്കിയ ഹൈകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന്​ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറ ി പി.ജയരാജൻ. മതനിരപേക്ഷത അംഗീകരിക്കുന്ന എല്ലാവരും കോടതി വിധിയെ സ്വാഗതം ചെയ്യും. നാലു വോട്ടിനു​ വേണ്ടി മുസ്​ലീം ലീഗ്​ സ്​ഥാനാർഥി വൃത്തി​െകട്ട കളികളിച്ചുവെന്നാണ്​ ഹൈകോടതി വിധിയിലൂടെ തെളിഞ്ഞത്​.

മുസ്​ലീം ലീഗ്​ പ്രവർത്തകരും നേതാക്കളും എല്ലാം വർഗീയവാദികളാണെന്നൊന്നും ഞങ്ങൾ പറയില്ല. മതനിര​േപക്ഷതയെ ഉയർത്തിപ്പിടിച്ചവരും അവർക്കിടയിലുണ്ട്​. എന്നാൽ തീവ്രവാദത്തെ പ്രോത്​സാഹിപ്പിക്കുന്ന ഇത്തരം ഒറ്റപ്പെട്ട നേതാക്കളുമുണ്ട്​. ചുരമിറങ്ങിയ തീവ്രവാദികളും മുസ്​ലിം ലീഗിനകത്തുണ്ട്​ എന്നാണ്​ ഇൗ ഹൈകോടതി വിധി വ്യക്​തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു​.

മുഹമ്മദീയനല്ലാത്തയാൾ സിറാത്ത്​ പാലം കടക്കുകയില്ല എന്ന്​ ലഘുലേഖയിൽ അറബിയിൽ എഴുതിയാണ്​ വിതരണം ചെയ്​തത്​. അത്​ കോടതിയിൽ തെളിഞ്ഞിട്ടുണ്ട്​. മത നിരപേക്ഷത തകർക്കാനാണ്​ ആർ.എസ്​.എസും സംഘപരിവാറും ശ്രമിക്കുന്നത്​. അത്​ തിരിച്ചറിഞ്ഞുകൊണ്ട്​ പ്രവർത്തിക്കുന്ന സി.പി.എമ്മിനെ വർഗീയതയടെ നിലപാടിൽ നിന്നുകൊണ്ട്​ എതിർക്കുന്ന നേതാവുകൂടിയാണ്​ കെ.എം ഷാജി. നരേന്ദ്രമോദി ഗുജറാത്ത്​ ഭരിച്ചപ്പോൾ അതാണ്​ വികസന മാതൃക എന്ന്​ പ്രഖ്യാപിച്ചയാളാണ്​ ഷാജി. മത തീവ്രവാദം പ്രോത്​സാഹിപ്പിക്കുന്നവരും മുസ്​ലീം ലീഗിനകത്തുണ്ടെന്നും വിധി ​െതളിയിക്കുന്നു.

ഒരു വശത്ത്​ മുസ്​ലീം ന്യൂനപക്ഷത്തി​​​െൻറ അവകാശം സംരക്ഷിക്കുന്നു എന്ന്​ അവകാശപ്പെട്ട്​ പ്രവർത്തിക്കുന്നവും ആർ.എസ്​.എസിനെ പ്രോത്​സാഹിപ്പിക്കുന്നവരും ലീഗിലുണ്ട്​​. വിധിയെ എൽ.ഡി.എഫ്​ സ്വാഗതം ചെയ്യുന്നു. യു.ഡി.എഫ്​ വർഗീയതക്കെതിരെ പറയുന്നവരായതിനാൽ അവരും വിധിയെ സ്വാഗതം ചെയ്യണം. അഴിക്കോട്ട്​ ഉപതെരഞ്ഞെടുപ്പിനെ നേരിടാമെന്നും​ പി. ജയരാജൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguekerala newsp jayarajanmalayalam newsazhikode MLAKM Shaji
News Summary - LDF Wlcome the Verdict , P Jayarajan - Kerala News
Next Story