Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോസ് കെ. മാണി വിഷയം എൽ.ഡി.എഫ് ചർച്ച ചെയ്യും- എ. വിജയരാഘവൻ

text_fields
bookmark_border
A-Vijayaraghavan.jpg
cancel

തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന്‍റെ പുറത്താക്കലിനെ തുടർന്ന് യു.ഡി.എഫിൽ രൂപപ്പെട്ടിട്ടുള്ള രാഷ്ട്രീയ പ്രതിസന്ധി  എൽ.ഡി.എഫ് ചർച്ച ചെയ്യുമെന്ന് കൺവീനർ എ. വിജയരാഘവൻ. ജോസ്.കെ മാണിയുടെ നേതൃത്വത്തിലുള്ളത് ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള രാഷ്ട്രീയകക്ഷി തന്നെയാണ്. ജോസ് പക്ഷത്തെ ഇടതുമുന്നണിയിലെടുക്കുമോ എന്ന കാര്യം മുന്നണി  കൂട്ടായി ആലോചിച്ച് തീരുമാനമെടുക്കും. 

ജോസ് പക്ഷം യു.ഡി.എഫ് വിട്ടു. ഇനി അവർ നിലപാട് വ്യക്തമാക്കണം. അവർ നിലപാട് വ്യക്തമാക്കാത്തിടത്തോളം കാലം അവരെ എൽ.ഡി.എഫിൽ എടുക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയാനാകില്ലെന്നും വിജയരാഘവൻ പറഞ്ഞു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - LDF will discuss about Jose K Mani Issue says A Vijayaraghavan- Kerala news
Next Story