തുടർഭരണം എൽ.ഡി.എഫിന്, തലപ്പത്ത് പിണറായി അല്ലെങ്കിൽ എട്ടുനിലയിൽ പൊട്ടും -വെള്ളാപ്പള്ളി നടേശൻ
text_fieldsകൂത്താട്ടുകുളം: മൂന്നാംതവണയും കേരളത്തിൽ പിണറായി തന്നെ വരുമെന്നും ഭരണത്തലപ്പത്ത് പിണറായി അല്ലാതെ ആരെങ്കിലും വന്നാൽ നാലുനിലയിൽ പൊട്ടുമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
കൂത്താട്ടുകുളം കിഴകൊമ്പ് ശ്രീകാർത്തികേയ ഭജനസമാജം ക്ഷേത്രത്തിലെ ചുറ്റമ്പല സമർപ്പണത്തിനെത്തിയ വെള്ളാപ്പള്ളി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. വർധിച്ചുവരുന്ന മദ്യ ഉപയോഗത്തിന് തടയിടാൻ മദ്യ നിരോധനമല്ല, മദ്യവർജനമാണ് വേണ്ടതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ഈഴവർക്ക് അധികാരമില്ലെന്നും ഒന്നും ലഭിക്കുന്നില്ലെന്നും തങ്ങളുടെ വോട്ട് മാത്രമാണ് വേണ്ടതെന്നും ഇടതുഭരണത്തിൽ ഈഴവസമൂഹം തൃപ്തരാണോയെന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. അധികാരം പങ്കിടുമ്പോൾ മന്ത്രി, കോർപറേഷൻ മേയർ തുടങ്ങിയതൊന്നും പിന്നാക്കക്കാർക്ക് ലഭിക്കാറില്ല. മറ്റ് പല സ്ഥാനങ്ങളും കണ്ണൂർലോബി കൊണ്ടുപോകുന്നു. യു.ഡി.എഫ് സംവിധാനം ദുർബലമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.