74-80നും ഇടയിൽ സീറ്റ് നേടും, മൂന്നാം ഊഴം ഉറപ്പ് -കെ. കെ. ശൈലജ
text_fieldsകണ്ണൂർ: കേരളത്തിൽ തുടർച്ചയായി മൂന്നാം തവണയും എൽ.ഡി.എഫ് അധികാരത്തിൽ വരുമെന്നും അതിൽ പേരാവൂരും ഉൾപ്പെടുമെന്നും കെ. കെ. ശൈലജ. 74-80 നും ഇടയിൽ സീറ്റ് എൽ.ഡി.എഫിന് കിട്ടും. 90ന് മുകളിലാണ് യു.ഡി.എഫിന്റെ അവകാശവാദം. എന്നാൽ, ഞങ്ങൾ 90ന് മുകളിൽ എത്തിയേക്കാമെന്നും അവർ പറഞ്ഞു.
പേരാവൂർ പിടിച്ചെടുക്കണമെന്നായിരുന്നു പാർട്ടി എന്നോട് ആവശ്യപ്പെട്ടത്. തന്നെ ഒതുക്കാനാണ് ഇവിടെ മത്സരിപ്പിച്ചതെന്ന പ്രചാരണങ്ങൾ തെറ്റാണെന്നും അവർ വ്യക്തമാക്കി. ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ അത് അംഗീകരിക്കുക മാത്രമാണ് ചെയ്തത്.
മത്സര രംഗത്ത് ഇറങ്ങിയതിനു ശേഷം വലിയ പോസിറ്റീവ് ആയിട്ടുള്ള അനുഭവമാണ് ഉണ്ടായിരുന്നത്.സന്തോഷകരവും ആവേശകരവുമായ ഒരു തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയിട്ടുണ്ട്. അപ്പോൾ അതിന്റെ ഫലം വളരെ പോസിറ്റീവ് ആയിരിക്കുമെന്നും അവർ പറഞ്ഞു.
നല്ല ഉറച്ച മണ്ഡലത്തിൽനിന്നും പ്രയാസമുള്ള ഇടത്തുനിന്നുമെല്ലാം മത്സരിച്ച് വിജയിച്ച് വന്നതാണ് ഞാൻ. മുമ്പും ഞങ്ങൾ പേരാവൂർ പിടിച്ചെടുത്തിട്ടുണ്ട്. അന്ന് അത് ഞങ്ങൾക്ക് പെട്ടെന്ന് കിട്ടുന്ന മണ്ഡലമായിരുന്നില്ല.എക്സിറ്റ്പോളുകളെ പൂർണമായും തള്ളിക്കളയുന്നില്ല. ഇതിന് വിരുദ്ധമായ ഫലങ്ങൾ വന്ന അനുഭവം ധാരാളം ഉണ്ട്. മട്ടന്നൂരിൽ 1500 വോട്ടിന് തോറ്റു പോകാൻ സാധ്യതയുണ്ടന്ന് പറഞ്ഞ ചില എക്സിറ്റ്പോളുകളുണ്ടായിരുന്നു. ഫലം വന്നപ്പോൾ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് മട്ടന്നൂർ മണ്ഡലത്തിൽ ജയിക്കാൻ സാധിച്ചു.
വോട്ടർമാരുടെ വോട്ടിങ് പാറ്റേൺ കാര്യങ്ങൾ നോക്കി ഒരു മാത്തമാറ്റിക്കൽ കാൽക്കുലേഷൻ നടത്തിയിട്ടാണ് അവർ തീരുമാനത്തിലെത്തുന്നത്. അല്ലാതെ വോട്ട് എണ്ണി നോക്കിയല്ല എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്. എക്സിറ്റ് പോൾ കുറച്ചുംകൂടി എക്സാജറേഷൻ ആയിട്ട് യു.ഡി.എഫിന് അനുകൂലമായി പലരും പറഞ്ഞു എന്നാണ് കരുതുന്നത്. അങ്ങനെ വരില്ല എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശൈലജ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

