മൂന്നാം സർക്കാർ ലക്ഷ്യമിട്ട് എൽ.ഡി.എഫ് കേരള യാത്രക്ക്; കേന്ദ്രത്തിനെതിരെ ജനുവരി 12ന് പ്രതിഷേധ സമരം
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയം നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയമാക്കി മാറ്റാനുള്ള മുന്നൊരുക്കവുമായി ഇടതുമുന്നണി. ഇതിന്‍റെ ഭാഗമായി ഭരണനേട്ടങ്ങളടക്കം വിവരിച്ച് കേരള യാത്ര നടത്തും. വരുന്ന എൽ.ഡി.എഫ് യോഗങ്ങളിൽ ഇതുസംബന്ധിച്ച കാര്യങ്ങൾ തീരുമാനിച്ചേക്കും.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ക്ഷേമ-വികസന പദ്ധതികൾ തുടരുന്നതിനൊപ്പം കേന്ദ്രത്തിനെതിരെ പ്രതിഷേധ സമരം ഉൾപ്പെടെ നടത്താനും ഞായറാഴ്ച ചേർന്ന എൽ.ഡി.എഫ് യോഗത്തിൽ ധാരണയായി.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കേന്ദ്രത്തിനെതിരെ പ്രക്ഷോഭത്തിന്‍റെ ഭാഗമായി ജനുവരി 12ന് തിരുവനന്തപുരത്ത് പ്രതിഷേധ സമരം നടത്തും. മുഖ്യമന്ത്രിയും മന്ത്രിമാരും എം.എൽ.എമാരും പങ്കെടുക്കും. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര സമീപനങ്ങളെ ചെറുക്കണമെന്ന് എൽ.ഡി.എഫിൽ അഭിപ്രായമുയർന്നിരുന്നു.
സമരപരമ്പരകളുടെ തുടക്കമാവും 12നുള്ള പ്രതിഷേധം. കടമെടുപ്പ് പരിധി വെട്ടിക്കുറക്കൽ, തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റം ഉൾപ്പെടെ ആവശ്യങ്ങൾ ഉയർത്തിയാണ് സമരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

