Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിൽ എൽ.ഡി.എഫിന്...

കേരളത്തിൽ എൽ.ഡി.എഫിന് ഭരണത്തുടർച്ച; 75 സീറ്റുകൾ പ്രവചിച്ച് എൻ.എസ്. മാധവൻ

text_fields
bookmark_border
കേരളത്തിൽ എൽ.ഡി.എഫിന് ഭരണത്തുടർച്ച; 75 സീറ്റുകൾ പ്രവചിച്ച് എൻ.എസ്. മാധവൻ
cancel

തിരുവനന്തപുരം: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കേരളത്തിൽ എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രശസ്ത എഴുത്തുകാരൻ എൻ.എസ്. മാധവൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 75 സീറ്റുകൾ നേടുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. യുഡിഎഫിന് 65 സീറ്റുകൾ ലഭിക്കുമെന്നും ബിജെപിക്ക് അക്കൗണ്ട് തുറക്കാനാകില്ലെന്നും അദ്ദേഹം എക്സ് പോസ്റ്റിൽ വ്യക്തമാക്കി. പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിന് ശേഷം എക്സിറ്റ് പോളുകൾ വരുന്നതിന് മുന്നോടിയായാണ് തന്റെ പ്രവചനമെന്ന് പറഞ്ഞാണ് കണക്കുകൾ പുറത്തുവിട്ടത്. ബി.ജെ.പിക്ക് ഒരു സീറ്റുപോലും ലഭിക്കില്ലെന്ന് പറയുന്ന അദ്ദേഹം, പ്രവചനത്തിൽ മൂന്ന് സീറ്റുകളുടെ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാമെന്നും കൂട്ടിച്ചേർത്തു.

എന്‍.എസ്.മാധവന്‍റെ പ്രവചനം: കാസര്‍കോട്– യുഡിഎഫ് 2, എല്‍ഡിഎഫ് 3, കണ്ണൂര്‍– യുഡിഎഫ് 3, എല്‍ഡിഎഫ് 8, വയനാട്– യുഡിഎഫ് 3, എല്‍ഡിഎഫ് 0, കോഴിക്കോട്– യുഡിഎഫ് 7, എല്‍ഡിഎഫ് 6, മലപ്പുറം– യുഡിഎഫ് 15, എല്‍ഡിഎഫ് 1, പാലക്കാട്– യുഡിഎഫ് 3, എല്‍ഡിഎഫ് 9, തൃശൂര്‍– യുഡിഎഫ് 2, എല്‍ഡിഎഫ് 11, എറണാകുളം– യുഡിഎഫ് 11, എല്‍ഡിഎഫ് 3, ഇടുക്കി– യുഡിഎഫ് 3, എല്‍ഡിഎഫ് 2, കോട്ടയം– യുഡിഎഫ് 4, എല്‍ഡിഎഫ് 5, ആലപ്പുഴ– യുഡിഎഫ് 5, എല്‍ഡിഎഫ് 4, പത്തനംതിട്ട– യുഡിഎഫ് 1, എല്‍ഡിഎഫ് 4, കൊല്ലം– യുഡിഎഫ് 4, എല്‍ഡിഎഫ് 7, തിരുവനന്തപുരം– യുഡിഎഫ് 2, എല്‍ഡിഎഫ് 12.

2021-ലെ തിരഞ്ഞെടുപ്പിലും എൽഡിഎഫ് 80 സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് എൻ.എസ്. മാധവൻ പ്രവചിച്ചിരുന്നു. മേയ് നാലിനാണ് സംസ്ഥാനത്ത് വോട്ടെണ്ണൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ns madhavanPollingPredictionUDFLDFX PostKerala Assembly Election 2026BJP
News Summary - LDF to retain power with 75 seats: Writer N.S. Madhavan's election prediction.
Next Story