Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ​ൽ.​ഡി.​എ​ഫ്​...

എ​ൽ.​ഡി.​എ​ഫ്​ പി​ന്തു​ണ; തി​രു​വ​ൻ​വ​ണ്ടൂ​രി​ൽ കോ​ൺ​​ഗ്ര​സ്​ പ്ര​തി​നി​ധി വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി​യി​ലേ​ക്ക്​

text_fields
bookmark_border
thiruvandoor bjp member saju
cancel
camera_alt

വോ​ട്ടു​ചെ​യ്യാ​ൻ പി.​പി.​ഇ കി​റ്റ് ധ​രി​ച്ചെ​ത്തി​യ ബി.​ജെ.​പി അം​ഗം സ​ജു ഇ​ട​ക്ക​ല്ലി​ൽ

ചെ​ങ്ങ​ന്നൂ​ർ: തി​രു​വ​ൻ​വ​ണ്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ എ​ൽ.​ഡി.​എ​ഫ്​ പി​ന്തു​ണ​യി​ൽ കോ​ൺ​​ഗ്ര​സ്​ പ്ര​തി​നി​ധി വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി​യി​ൽ. കോ​ൺ​ഗ്ര​സ് പി​ന്തു​ണ​യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വി​ജ​യി​ച്ച എ​ൽ.​ഡി.​എ​ഫ് പ്ര​തി​നി​ധി​ക​ൾ സ​ത്യ​പ്ര​തി​ജ്ഞ​ക്കു​മു​മ്പ്​ രാ​ജി​വെ​ച്ച് ശ്ര​ദ്ധ​നേ​ടി​യ സ്ഥ​ല​ത്താ​ണ് ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ പു​തി​യ കൂ​ട്ടു​കെ​ട്ട്​ രൂ​പ​പ്പെ​ട്ട​ത്.

വി​ക​സ​ന സ്ഥി​രം സ​മി​തി​യി​ലേ​ക്ക്​ കോ​ൺ​ഗ്ര​സും ബി.​ജെ.​പി​യും ത​മ്മി​ലാ​യി​രു​ന്നു മ​ത്സ​രം. നാ​ലാം വാ​ർ​ഡി​ലെ പു​ഷ്പ​കു​മാ​രി മൂ​രി​ത്തി​ട്ട​ക്ക് യു.​ഡി.​എ​ഫി​ലെ മൂ​ന്ന്​ അം​ഗ​ങ്ങ​ൾ​ക്കു​പു​റ​മെ, എ​ൽ.​ഡി.​എ​ഫി​ലെ നാ​ലു​പേ​ർ​കൂ​ടി പി​ന്തു​ണ​ച്ച​തോ​ടെ​യാ​ണ് വി​ജ​യി​ക്കാ​നാ​യ​ത്. 13 അം​ഗ സ​മി​തി​യി​ലെ സ്വ​ത​ന്ത്ര​നാ​യ പ്രാ​വി​ൻ​കൂ​ട്ടി​ലെ പി.​വി. സ​ജ​ൻ പ്ര​സി​ഡ​ൻ​റ്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വി​ട്ടു​നി​ന്നി​രു​ന്നു.

എ​ന്നാ​ൽ, ഇ​പ്പോ​ൾ അ​ദ്ദേ​ഹം ബി.​ജെ.​പി​യി​ലെ ശ്രീ​ക​ല ര​മേ​ശി​ന്​ അ​നു​കൂ​ല​മാ​യ​തി​നാ​ൽ അ​വ​ർ​ക്ക്​ ആ​റ്​ വോ​ട്ട്​ നേ​ടാ​നാ​യി. പി.​പി.​ഇ കി​റ്റ് ധ​രി​ച്ചാ​ണ് ക്വാ​റ​ൻ​റീ​നി​ലു​ള്ള അ​ഞ്ചാം വാ​ർ​ഡി​ലെ ബി.​ജെ.​പി അം​ഗം സ​ജു ഇ​ട​ക്ക​ല്ലി​ൽ എ​ത്തി​യ​ത്. ധ​ന​സ്ഥി​രം സ​മി​തി​യി​ലേ​ക്ക്​ നോ​മി​നേ​ഷ​നു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ വെ​ള്ളി​യാ​ഴ്ച​ത്തേ​ക്ക്​ മാ​റ്റി.

ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി​യി​ലേ​ക്ക്​ കോ​ൺ​ഗ്ര​സി​ലെ ഗീ​ത സു​രേ​ന്ദ്ര​നും ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി​യി​ലേ​ക്ക്​ ബി.​ജെ.​പി​യി​ലെ ശ്രീ​വി​ദ്യ സു​രേ​ഷ് (മു​ഖ​ശ്രീ) എ​ന്നി​വ​രെ ​എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressLDFthiruvandoor
News Summary - LDF Support; Congress Representative to Development Standing Committee in thiruvandoor
Next Story