Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൽ.ഡി.എഫിന്...

എൽ.ഡി.എഫിന് ഭരണത്തുടർച്ചയുണ്ടാകും. സ്ത്രീ വോട്ടർമാരുടെ പിന്തുണ ലഭിച്ചിട്ടുണ്ട് -പി.എ. മുഹമ്മദ് റിയാസ്

text_fields
bookmark_border
എൽ.ഡി.എഫിന് ഭരണത്തുടർച്ചയുണ്ടാകും. സ്ത്രീ വോട്ടർമാരുടെ പിന്തുണ ലഭിച്ചിട്ടുണ്ട് -പി.എ. മുഹമ്മദ് റിയാസ്
cancel

കോഴിക്കോട്: കോഴിക്കോട് ബേപ്പൂരിൽ വിജയം ഉറപ്പെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി പി.എ. മുഹമ്മദ് റിയാസ്. ബേപ്പൂർ ഇടതിന് അനുകൂലമായ മണ്ഡലമാണ്. എങ്ങനെയാണ് അഞ്ച് വർഷം പ്രവർത്തിച്ചതെന്ന് ബേപ്പൂരിലെ ജനങ്ങൾക്ക് അറിയാം. എൽ.ഡി.എഫിന് ഭരണത്തുടർച്ചയുണ്ടാകും. സ്ത്രീ വോട്ടർമാരുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. 53 ശതമാനത്തോളം സ്ത്രീകൾ വോട്ട് ചെയ്തുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

ജനക്ഷേമ പ്രവർത്തനങ്ങളും കേരളത്തിൽ നടപ്പാകിയ വികസനവും സർക്കാർ സ്കൂളുകളിലെ മാറ്റവും ജനങ്ങൾ നേരിട്ട് കാണുന്നുണ്ട്. പെൻഷൻ മുടങ്ങാതെ ലഭിക്കുന്നതും സ്ത്രീ സുരക്ഷ പെൻഷൻ തുടങ്ങിയ കാര്യങ്ങൾ സ്ത്രീ വോട്ടർമാർ വർധിക്കാൻ കാരണമായി. എൽ.ഡി.എഫ് ഭരണം ഇല്ലാതായാൽ ഇതൊക്കെ നഷ്ടപ്പെടുമെന്നും യു.ഡി.എഫ് ഇതെല്ലാം കുളമാക്കുമെന്നുള്ള അഭിപ്രായം ശക്തിപ്പെട്ടിട്ടുണ്ട്. കേരളത്തിലെ എല്ലാ മന്ത്രിമാരുടെ മണ്ഡലങ്ങളിൽ അംഗീകാരമുള്ളവരാണ്. വോട്ടുകൾ അനുകൂലമാകുന്ന സ്ഥാനാർഥികളെയാണ് എൽ.ഡി.എഫ് തെരഞ്ഞെടുത്തത്. ഇതെല്ലാം ചേരുമ്പോൾ എൽ.ഡി.എഫിന് മികച്ച വിജയം സാധ്യമാക്കും. സാഹചര്യങ്ങളെല്ലാം എൽ.ഡി.എഫിന് അനുകൂലമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

കേരളം ആര് ഭരിക്കുമെന്ന് നാളെ അറിയാം. രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം തപാൽ വോട്ടുകളാണ് എണ്ണുക. 85ന് മുകളിൽ സീറ്റുമായി അധികാരത്തിൽ എത്തുമെന്ന് ഉറപ്പിക്കുകയാണ് യു.ഡി.എഫ്. തുടർഭരണം ലഭിക്കുമെന്ന് എൽ.ഡി.എഫും കരുതുന്നു. ചുരുങ്ങിയത് രണ്ട് സീറ്റെങ്കിലും ലഭിക്കുമെന്നാണ് എൻ.ഡി.എ ക്യാമ്പിന്റെ പ്രതീക്ഷ.

അതേസമയം, സർക്കാറിനെതിരായ ഭരണവിരുദ്ധ വികാരം വോട്ടിൽ പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് നേതൃത്വം. 100 സീറ്റുകളിൽ യു.ഡി.എഫിന് ലഭിക്കുമെന്നാണ് വിശ്വാസം. വിജയ പ്രതീക്ഷയിൽ യു.ഡി.എഫിനുള്ളിൽ അടുത്ത മുഖ്യമന്ത്രി ചർച്ചകളും സജീവമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BayporeLDFKerala Election ResultPA Muhammad Riaz
News Summary - LDF will continue to rule. It has received the support of women voters - PA Muhammad Riyaz
Next Story