'വയനാടെന്താ ഇന്ത്യയിലല്ലേ?' കേന്ദ്ര അവഗണനക്കെതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിനൊരുങ്ങി എൽ.ഡി.എഫ്
text_fieldsതിരുവനന്തപുരം: കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് തുടരുന്ന അവഗണനക്കെതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങി എൽ.ഡി.എഫ്. ഡിസംബർ അഞ്ചിന് സംസ്ഥാന വ്യാപകമായി എൽ.ഡി.എഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് രാജ്ഭവൻ മാർച്ചും മറ്റ് ജില്ലകളില്‍ ജില്ലാ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധവും നടത്തുമെന്ന് എൽ.ഡി.എഫ് അറിയിച്ചു.
'വയനാട്ടിൽ ടൗണ്‍ഷിപ്പ് മാതൃകയില്‍ പുനരധിവാസ പദ്ധതികൾ ഉൾപ്പെടെ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ചു. പ്രധാനമന്ത്രി നേരിട്ട് വയനാട് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടും കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ പോലും സാധിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്രത്തിനെതിരായ സമരത്തില്‍ ആരെല്ലാം സഹകരിക്കാന്‍ തയ്യാറാകുമോ അവരെ എല്ലാം യോജിപ്പിച്ച് ശക്തമായ സമരവുമായി എൽ.ഡി.എഫ് മുന്നോട്ട് പോകും' - സി.പി.എം സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
പോസ്റ്റിന്‍റെ പൂർണരൂപം
വയനാട് ദുരന്തത്തിൽ കേരളത്തോട് കേന്ദ്രസർക്കാർ തുടരുന്ന അവഗണനക്കെതിരെ എൽ.ഡി.എഫ് ഡിസംബർ അഞ്ചിന് സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് രാജ്ഭവൻ മാർച്ചും മറ്റ് ജില്ലകളില്‍ ജില്ലാ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധവും നടത്തും.
വയനാട്ടിൽ ടൗണ്‍ഷിപ്പ് മാതൃകയില്‍ പുനരധിവാസ പദ്ധതികൾ ഉൾപ്പെടെ മുന്നോട്ടുവെച്ച് സംസ്ഥാന സര്‍ക്കാര്‍ ദുരന്ത ബാധിതരെ ചേർത്ത് പിടിക്കുകയാണ്. പുനരധിവാസ പദ്ധതികൾ നടപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സഹായിക്കും എന്നാണ് നാം പ്രതീക്ഷിച്ചത്. എന്നാൽ പ്രധാനമന്ത്രി നേരിട്ട് വയനാട് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടും കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ പോലും സാധിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
കേന്ദ്രത്തിന്റെ ഈ കേരള വിരുദ്ധ സമീപനം സഹിക്കാന്‍ കഴിയാത്തതാണ്. കേന്ദ്രം സഹായിച്ചില്ലെങ്കിലും പുനരധിവാസം ഉറപ്പാക്കും എന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന്റെ പൊതുപ്രശനമായിട്ടാണ് വയനാട് ദുരന്തത്തെ എൽ.ഡി.എഫ് കാണുന്നതും. കക്ഷിരാഷ്ട്രീയത്തിന് അതീതമായ നിലപാട് ഈ വിഷയത്തില്‍ വേണമെന്നതാണ് ഇടതുമുന്നണിയുടെ കാഴ്ചപ്പാട്. കേന്ദ്രത്തിനെതിരായ സമരത്തില്‍ ആരെല്ലാം സഹകരിക്കാന്‍ തയ്യാറാകുമോ അവരെ എല്ലാം യോജിപ്പിച്ച് ശക്തമായ സമരവുമായി എൽ.ഡി.എഫ് മുന്നോട്ട് പോകും.
#ModiNeglectsWayanad
#WayanadBetrayed
#വയനാടെന്താഇന്ത്യയിലല്ലേ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

