നിലമ്പൂർ: പി.വി. അൻവർ എം.എൽ.എ നാട്ടിലെത്തുംമുമ്പ് നിലമ്പൂരിൽ പ്രചാരണത്തിന് തുടക്കംകുറിച്ച് എൽ.ഡി.എഫ്. നഗര ഹൃദയഭാഗങ്ങളിലും ചന്തക്കുന്നിലും അൻവറിെൻറ ചിത്രം ഉൾെപ്പടെയുള്ള ബോർഡുകൾ ഉയർന്നു.
പത്തോളം പടുകൂറ്റൻ ബോർഡുകളാണ് സ്ഥാപിച്ചിട്ടുള്ളത്. അങ്ങയെ നിലമ്പൂർ കാത്തിരിക്കുന്നു എന്ന തലക്കെട്ടോടെ അൻവർ ജനങ്ങളെ അഭിസംബോധന ചെയ്യുന്ന ചിത്രമാണ് ബോർഡുകളിലുള്ളത്.
മണ്ഡലത്തിൽ അദ്ദേഹം നടപ്പാക്കിയ പ്രധാന വികസന പ്രവർത്തനങ്ങളുടെ ചിത്രങ്ങളും അനുവദിച്ച തുകയും ബോർഡുകളിലുണ്ട്. ആഫ്രിക്കയിൽനിന്ന് വ്യാഴാഴ്ച നാട്ടിലെത്തുമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്.