ഹിറ്റായി ഗാനങ്ങൾ: സോഷ്യൽ മീഡിയയിൽ തരംഗമായി യുവഗായകർ
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പുകളിലെ പ്രചാരണത്തിന് ഒഴിച്ചുകൂടാനാവാത്തതാണ് പാരടി പാട്ടുകൾ. മുൻകാലങ്ങളിൽ വാഹനങ്ങളിൽ മൈക്ക് പിടിപ്പിച്ച് സ്പീക്കറും വെച്ച് പ്രദേശത്തു കൂടി സ്ഥാനാർഥികളുടെ പേരുകൾ ഉൾപ്പെടുന്ന പാരടി പാട്ടുകളുമായി പ്രചാരണം നടത്തുന്നതാണ് പതിവ്.
എന്നാൽ, ഇത്തവണ സോഷ്യൽ മീഡിയയിലാണ് പല ഗാനങ്ങളും ഹിറ്റായത്. ആദ്യ കാലങ്ങളിലെത്ത് പോലെ പാരടി പാട്ടുകൾക്ക് പകരം രാഷ്ട്രീയ ഗാനങ്ങളാണ് സമൂഹിക മാധ്യമങ്ങൾ ഭരിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികാരും തെരഞ്ഞെടുപ്പ് ഗാനങ്ങൾ പ്രചാരണത്തിന് ഇറക്കിയിട്ടുണ്ട്. യുവഗായകരുടെ ഗാനങ്ങളുടെ സീരിസാണ് ഇത്തവണ എൽ.ഡി.എഫ് പ്രചാരണത്തിന്റെ മാസ്റ്റർ പീസ്. അടുത്ത ഹിറ്റ് ഗാനങ്ങൾ ആരാണ് ആലപിക്കുന്നതെന്നാണ് സോഷ്യൽ മീഡിയ ഉറ്റുനോക്കുന്നത്.
വേടൻ മുതൽ സീത്താര, ഗൗരി ലക്ഷി, ഭാവന, ആര്യ ദയാൽ വരെ എത്തിനിൽക്കുന്ന പ്രചാരണ ഗാനങ്ങളാണ് എൽ.ഡി.എഫ് ഇത്തവണ പ്രചാരണത്തിന് ഒരുക്കിയത്. പുതുതലമുറയിലെ വോട്ടുകൾ ലക്ഷ്യമിട്ടാണ് ഇത്തരം നീക്കങ്ങൾ രാഷ്ടീയ പാർട്ടികൾ ഒരുക്കുന്നത്. യുവാക്കൾ പലരും സോഷ്യൽ മീഡിയയിലായതിനാൽ അതുവഴിയാണ് സ്ഥാനാർഥികളും പ്രചാരണം. അതിനനുസരിച്ച് ഭംഗിയാർന്ന ദൃശ്യങ്ങൾ നൽകി ഒരുക്കുന്നു.
ആകർഷകമായി വരികളും സംഗീതവുമായി പ്രിയ ഗായകരെ സോഷ്യലിടത്തെ ഹിറ്റാക്കിയിട്ടുണ്ട്. വരികളിലും ദൃശ്യങ്ങൾ കോർത്തിണക്കിയും നിർമാണനിലവാരം മികച്ചതാക്കി. രണ്ടാഴ്ച മുമ്പ് പുറത്തിറങ്ങിയ വേടന്റെ 'കാത്തിരുന്ന കാലം' എന്ന് ഗാനവും അതിന്റ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഈ ഗാനം ഇപ്പോൾ എൽ.ഡി.എഫിന്റെ പൊതുസമ്മേളന വേദികളിലും ഹിറ്റാക്കിയിട്ടുണ്ട്.
ഭാവന അഭിനയിച്ച 'നമ്മൾ തുടരും' എന്ന വിഡിയോയും ട്രെൻഡിൽ ഇടം പിടിച്ചിട്ടുണ്ട്. ആര്യ ദയലിന്റെ 'നമ്മൾ' എന്ന് പേരിട്ട ആൽബത്തിനും പ്രേഷക ശ്രദ്ധ വർധിച്ചിട്ടുണ്ട്. ഇടത് സർക്കാറിന്റെ നേട്ടങ്ങൾ കോർത്തിണക്കിയ ആൽബമാണ് നമ്മൾ. ഇറങ്ങിയ ഓരോ ഗാനങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗം മുണ്ടാക്കിയിട്ടുണ്ട്. മൂന്നാം എൽ.ഡി.എഫ് സർക്കാറിനായി തുടർഭരണം പിടിക്കാനുള്ള ന്യൂജൻ വഴികളും എൽ.ഡി.എഫ് തേടുന്നുവെന്നും വേണം കരുതാൻ.
പൊതുവേദികളിലും ഡിജിറ്റൽ ഇടങ്ങളിലും പാതയോരത്തും എൽ.ഡി.എഫ് 3.0 നിറയുമ്പോൾ പുതിയ കാലവും പുതുതലമുറകളും ഏറ്റെടുക്കുന്ന പുത്തൻപാട്ടുകളുമായി യുവതലമുറ എത്തുകയാണ്. ജനാധിപത്യത്തിന്റെ ഉത്സവമായി തെരഞ്ഞെടുപ്പ് ആഘോഷമാക്കുകയാണ് യുവഗായകരും യുവജനതയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

