Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉമ്മൻചാണ്ടിയുടെ...

ഉമ്മൻചാണ്ടിയുടെ ജനസമ്പർക്കം 'സാന്ത്വന സ്​പർശ'മായി അവതരിപ്പിച്ച് എൽ.ഡി.എഫ്

text_fields
bookmark_border
LDF Adalath
cancel
camera_alt

വടകര ടൗണ്‍ഹാളില്‍ നടന്ന സാന്ത്വന സ്പര്‍ശം അദാലത്തി​ന്​ വീൽചെയറിലെത്തിയ വയോധികനെ സഹായിക്കുന്നവർ

കോഴിക്കോട്​: സി.പി.എമ്മും എൽ.ഡി.എഫും രൂക്ഷമായി വിമർശിച്ച ജനസമ്പർക്ക പരിപാടിക്ക്​ തെരഞ്ഞെടുപ്പ്​ ലക്ഷ്യമിട്ട്​ പിണറായി വിജയൻ സർക്കാറും. കഴിഞ്ഞ ദിവസം മുതൽ മന്ത്രിമാരുടെ നേതൃത്വത്തിൽ തുടങ്ങിയ 'സാന്ത്വന സ്​പർശം' അദാലത്താണ്​ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായപ്പോൾ നടത്തിയ ജനസമ്പർക്ക പരിപാടിയുടെ അനുകരണമായത്​.

കോവിഡ്​ പ്രോ​ട്ടോക്കോൾ പോലും പാലിക്കാതെയാണ്​ പല ജില്ലകളിലും തിങ്കളാഴ്​ച സാന്ത്വന സ്​പർശം തുടങ്ങിയത്​. അദാലത്ത്​ നടന്ന ഹാളുകളിൽ തിക്കിത്തിരക്കിയാണ്​ പരാതിക്കാർ നിന്നതെന്ന ആക്ഷേപവും ശക്​തമാണ്​. വൃദ്ധജനങ്ങളായിരുന്നു പരാതിയുമായി എത്തിയവരിലേറെയും. വീൽചെയറിലാണ്​ അവശരായ പലരുമെത്തുന്നത്​. ഒാൺലൈനിലുള്ള അപേക്ഷകള​ും പരിഗണിക്കുന്നുണ്ടെങ്കിലും ചികിത്സാ സഹായത്തിനായുള്ള അപേക്ഷകളിൽ നേരി​ട്ടെത്തുന്നവർക്ക്​ കോവിഡ്​ പ്രോ​ട്ടോക്കോൾ പാലിക്കാനുമാകുന്നില്ല.

മുഖ്യമ​ന്ത്രിയായിരിക്കേ 2005ലും 2011-16ലും ഉമ്മൻ ചാണ്ടി നടത്തിയ ജനസമ്പർക്ക പരിപാടിയിൽ നിരവധി പരാതികൾക്ക്​ പരിഹാരമായിരുന്നു. എന്നാൽ, മുഖ്യമന്ത്രി വില്ലേജ്​ ഓഫീസറുടെ പണിയെടുക്കുകയാണെന്നും ധൂർത്താണെന്നുമായിരുന്നു എൽ.ഡി.എഫി​‍െൻറ ആരോപണം. ജനസമ്പർക്കവേദിയിൽ ജനങ്ങളെ കാത്തിരുത്തി ദുരിതത്തിലാക്കുകയാണെന്നായിരുന്നു മറ്റൊരാക്ഷേപം.

മൂന്ന്​ ഘട്ടമായി നടന്ന ജനസമ്പർക്ക പരിപാടിയിൽ 12.47 ലക്ഷം പരാതികളാണ്​ ഉമ്മൻചാണ്ടിക്ക്​ ലഭിച്ചിരുന്നത്​. ഒന്നാം ഘട്ടത്തിൽ 22.68 കോടി രൂപയും രണ്ടാംഘട്ടത്തിൽ 44.05 കോടിയും മൂന്നാം ഘട്ടത്തിൽ 104 കോടി രൂപയും ധനസഹായം നൽകിയിരുന്നു. ഫയലിലെ ചുവപ്പുനാടയിൽ കുരുങ്ങിയ നിരവധി പ്രശ്​നങ്ങൾക്കും പരിഹാരമുണ്ടാക്കിയിരുന്നു.

ജനങ്ങളുടെ പരാതികൾ​ നേരിട്ട്​ കേൾക്കാനായാണ്​ ഇൗ മാസം ഒന്ന്​ മുതൽ 18 വരെ പിണറായി സർക്കാർ മന്ത്രിമാരെ പ​ങ്കെടുപ്പിച്ച്​ സാന്ത്വന സ്​പർശം സംഘടിപ്പിക്കുന്നത്​. മൂന്ന്​ മന്ത്രിമാരാണ്​ ഓരോ ജില്ലയിലും പരാതി കേൾക്കുന്നത്​. ആദ്യദിനമായ തിങ്കളാഴ്​ച ഈ അദാലത്ത്​ നടന്ന ജില്ലകളിൽ പരിഹരിച്ചവയിലേറെയും ഉദ്യോഗസ്​ഥ തലത്തിൽ തീർപ്പാക്കാവുന്ന പരാതികളായിരുന്നു.

വീട്​, പട്ടയം, റേഷൻ കാർഡ്​, ബാങ്ക്​ വായ്​പ തിരിച്ചടവ്​, ക്ഷേമപെൻഷൻ, ചികിത്സാ സഹായം എന്നിവയിലായിരുന്നു പരാതികളേറെയും. കാലങ്ങളായി ഓഫീസുകൾ കയറിയിറങ്ങിയിട്ടും പരിഹാരമാവാതിരുന്ന പരാതികളിലും തീർപ്പുണ്ടായി. എ.പി.എൽ കാർഡ്​ ബി.പി.എല്ലായി മാറ്റാൻ നിരവധി പേരാണെത്തുന്നത്​. ഇക്കാര്യങ്ങളിലൊന്നും ഓഫീസുകളിൽ നിന്ന്​ പരിഹാരമുണ്ടായില്ലെന്ന സ്വയംവിമർശനം കൂടിയാണ്​ സർക്കാറിനുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LDFOommen ChandySwanthana SparsamJanasambarkkam
Next Story