Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൽ.ഡി.എഫ് വടക്കൻമേഖല...

എൽ.ഡി.എഫ് വടക്കൻമേഖല വികസനമുന്നേറ്റ ജാഥക്ക് തുടക്കം

text_fields
bookmark_border
എൽ.ഡി.എഫ് വടക്കൻമേഖല വികസനമുന്നേറ്റ ജാഥക്ക് തുടക്കം
cancel

കാ​സ​ർ​കോ​ട്/​കു​മ്പ​ള: എ​ൽ.​ഡി.​എ​ഫ് വ​ട​ക്ക​ൻ​മേ​ഖ​ല വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ​ക്ക് കു​മ്പ​ള​യി​ൽ തു​ട​ക്ക​മാ​യി. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് 4.30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​മ്പ​ള ടൗ​ൺ സ​ർ​ക്കി​ളി​ൽ​നി​ന്ന് നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ ജാ​ഥാ ക്യാ​പ്റ്റ​ൻ എം.​വി. ഗോ​വി​ന്ദ​നെ​യും മ​റ്റ് എ​ൽ.​ഡി.​എ​ഫ് നേ​താ​ക്ക​ളെ​യും വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ചു പ്ര​ക​ട​ന​മാ​യി വ​ന്നു. മു​ഖ്യ​മ​ന്ത്രി എ​ത്തി​യ​തോ​ടെ പ്ര​വ​ർ​ത്ത​ക​ൾ ആ​വേ​ശ​ഭ​രി​ത​രാ​യി മു​ദ്രാ​വാ​ക്യം വി​ളി​ക​ളാ​ൽ അ​ദ്ദേ​ഹ​ത്തെ വ​ര​വേ​റ്റു. സി.​പി.​എം മ​ഞ്ചേ​ശ്വ​രം ഏ​രി​യ സെ​ക്ര​ട്ട​റി​യും ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വു​മാ​യ കെ.​ആ​ർ. ജ​യാ​ന​ന്ദ ത​ല​പ്പാ​വ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു.

സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ജാ​ഥ​യു​ടെ മാ​നേ​ജ​ർ സി.​പി.​ഐ ദേ​ശീ​യ എ​ക്സി​ക്യു​ട്ടി​വ് അം​ഗം അ​ഡ്വ. പി. ​സ​ന്തോ​ഷ് കു​മാ​ർ എം.​പി​യാ​ണ്. കെ.​എ​സ്. സ​ലീ​ഖ (സി.​പി.​എം), മാ​ത്യു കു​ന്ന​പ്പ​ള്ളി (കേ​ര​ള കോ​ൺ​ഗ്ര​സ് -എം), ​പി.​പി. ദി​വാ​ക​ര​ൻ (ഐ.​എ​സ്.​ജെ.​ഡി), അ​ഡ്വ. പി.​എം. സു​രേ​ഷ് ബാ​ബു (എ​ൻ.​സി.​പി.​എ​സ്), മ​ന​യ​ത്ത് ച​ന്ദ്ര​ൻ (ആ​ർ.​ജെ.​ഡി), ബാ​ബു ഗോ​പി​നാ​ഥ് (കോ​ൺ​ഗ്ര​സ്-​എ​സ്), വ​ട​കോ​ട് മോ​ന​ച്ച​ൻ (കേ​ര​ള കോ​ൺ​ഗ്ര​സ്-​ബി), അ​ഡ്വ. എ.​ജെ. ജോ​സ​ഫ് (ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ്), കാ​സിം ഇ​രി​ക്കൂ​ർ (ഐ.​എ​ൻ.​എ​ൽ), അ​ഡ്വ. നൈ​സ് മാ​ത്യു (കേ​ര​ള കോ​ൺ​ഗ്ര​സ് -സ്‌​ക​റി​യ) എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഇ​വ​ർ ജാ​ഥ​യി​ലെ സ്ഥി​രാം​ഗ​ങ്ങ​ളാ​ണ്. ഞാ​യ​റാ​ഴ്ച​ത്തെ സ​മാ​പ​നം കാ​സ​ർ​കോ​ട്ടെ നു​ള്ളി​പ്പാ​ടി​യി​ലാ​ണ്. തി​ങ്ക​ളാ​ഴ്ച ഉ​ദു​മ മ​ണ്ഡ​ല​ത്തി​ലെ സ്വീ​ക​ര​ണം രാ​വി​ലെ 10ന് ​പെ​രി​യാ​ട്ട​ടു​ക്ക​ത്തും കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ലെ സ്വീ​ക​ര​ണം മൂ​ന്നി​ന് കോ​ട്ട​ച്ചേ​രി​യി​ലും തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ സ്വീ​ക​ര​ണം വൈ​കീ​ട്ട് നാ​ലി​ന് കാ​ലി​ക്ക​ട​വി​ലു​മാ​ണ് ന​ട​ക്കു​ക. തു​ട​ര്‍ന്ന് ജാ​ഥ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലേ​ക്ക് പ്ര​വേ​ശി​ക്കും.

കേ​ന്ദ്രത്തിന്റെ​ത് പ​ക​പോ​ക്ക​ൽ -പി​ണ​റാ​യി

കാ​സ​ർ​കോ​ട്/​കു​മ്പ​ള: കേ​ന്ദ്രം ഭ​രി​ക്കു​ന്ന ബി.​ജെ.​പി കേ​ര​ള​ത്തോ​ട് കാ​ണി​ക്കു​ന്ന​ത് പ​ക​പോ​ക്ക​ലാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ‘‘ബി.​ജെ.​പി​ക്ക​റി​യാം അ​വ​ർ മു​ന്നോ​ട്ടു​വെ​ക്കു​ന്ന ആ​ശ​യ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന നാ​ട​ല്ല കേ​ര​ള​മെ​ന്ന്. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​തി​നെ​തി​രെ അ​വ​ർ​ക്ക് ഈ ​രീ​തി​യി​ലേ പ​ക​പോ​ക്കാ​ൻ പ​റ്റു​ക​യു​ള്ളൂ. അ​താ​ണ് ഞാ​യ​റാ​ഴ്ച ധ​ന​മ​ന്ത്രി അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ലൂ​ടെ കാ​ണാ​ൻ ക​ഴി​ഞ്ഞ​ത്’’- പി​ണ​റാ​യി പ​റ​ഞ്ഞു. വെ​റു​പ്പും വി​ദ്വേ​ഷ​വും നാ​ട്ടി​ലാ​​കെ പ​ട​ർ​ത്തു​ന്ന​നി​ല​യി​ൽ ബി.​ജെ.​പി മു​ന്നോ​ട്ടു​പോ​കു​മ്പോ​ൾ കേ​ര​ളം അ​തി​ൽ​നി​ന്നെ​ല്ലാം മാ​റി ശാ​ന്തി​യും സ​മാ​ധാ​ന​വും നി​റ​ഞ്ഞ മ​തേ​ത​ര​ത്വം പു​ല​രു​ന്ന നാ​ടാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ്. ബി.​ജെ.​പി​യു​ടെ പ​ക​പോ​ക്ക​ലി​നെ​തി​രെ ഒ​ര​ക്ഷ​രം ഉ​രി​യാ​ടാ​ൻ കോ​ൺ​ഗ്ര​സി​നും ലീ​ഗി​നു​മാ​കു​ന്നി​ല്ല. എ​ല്ലാ​കാ​ര്യ​ത്തി​ലും ബി.​ജെ.​പി​യു​ടെ ബി ​ടീ​മാ​യി അ​വ​ർ മാ​റി.

എ​ൽ.​ഡി.​എ​ഫ് അ​ധി​കാ​ര​ത്തി​ലി​രി​ക്കു​മ്പോ​ൾ ഒ​രു​വി​ക​സ​ന​വും ന​ട​ക്കാ​ൻ പാ​ടി​ല്ല എ​ന്ന​താ​ണ് കോ​ൺ​ഗ്ര​സി​ന്റെ​യും ലീ​ഗി​ന്റെ​യും നി​ല​പാ​ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPIMLDF
News Summary - LDF Northern Region Development March begins
Next Story