സ്വർണക്കടത്ത് േകസിലെ പ്രതിയോടൊപ്പം എം.എൽ.എമാർ; ഫോേട്ടാ വിവാദത്തിൽ
text_fieldsകോഴിക്കോട്: സ്വർണക്കടത്ത് േകസിലെ പ്രതിയോടൊപ്പം എം.എൽ.എമാർ നിൽക്കുന്ന ഫോേട്ടാ പുറത്തുവന്നത് വിവാദത്തിൽ.
കോഫെപോസെ കേസിൽ പിടികിട്ടാപ്പുള്ളിയായ അബുല്ലൈസിനൊപ്പം ദുബൈയിലെ ചടങ്ങിൽ എം.എൽ.എമാരായ പി.ടി.എ. റഹീം, കാരാട്ട് റസാഖ് എന്നിവർ നിൽക്കുന്നതാണ് ചിത്രം.
നെടുമ്പാശ്ശേരി സ്വർണകള്ളക്കടത്ത് കേസിൽ പിടികിട്ടാനുള്ള പ്രതിയാണ് അബുല്ലൈസ്. ദുബൈയിലെ ഷോറൂം ഉദ്ഘാടന വേളയിലെടുത്തതാണത്രെ ചിത്രം. ഇയാൾക്കുവേണ്ടി ഡി.ആർ.െഎ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. 2016ലാണ് ദുബൈയിലെ ചടങ്ങിൽ എം.എൽ.എമാർ പെങ്കടുത്തത്.
എൽ.ഡി.എഫിെൻറ ജനജാഗ്രത യാത്രക്കിടെ കൊടുവള്ളിയിൽ കരിപ്പൂർ സ്വർണകള്ളക്കടത്ത് കേസിലെ പ്രതി കാരാട്ട് റസാഖിെൻറ കാറിൽ കോടിയേരി ബാലകൃഷ്ണനെ ആനയിച്ചത് വിവാദമായതിനു പിറകെയാണ് ഇടതു എം.എൽ.എമാർ മറ്റൊരു പ്രതിക്കൊപ്പം നിൽക്കുന്ന ഫോേട്ടാ പുറത്തുവന്നത്.
അതേസമയം, തങ്ങൾക്ക് ദുബൈയിൽ പ്രവാസികൾ ഒരുക്കിയ സ്വീകരണ പരിപാടിക്കെത്തിയപ്പോൾ കൊടുവള്ളി സ്വദേശിയുടെ കട ഉദ്ഘാടന ചടങ്ങിൽ പെങ്കടുത്തിരുന്നുവെന്നും ഫോേട്ടാ എടുക്കുേമ്പാൾ ഏതെങ്കിലും പ്രതികൾ കൂടെ നിൽക്കുന്നുണ്ടോയെന്ന് പരിേശാധിക്കാനാവില്ലെന്നുമായിരുന്നു പി.ടി.എ. റഹീം എം.എൽ.എ പ്രതികരിച്ചത്.
