Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസിൻെറ​ ഫുട്​ബാൾ...

പൊലീസിൻെറ​ ഫുട്​ബാൾ കളി വിഡിയോയിൽ പകർത്തിയ ഇടതു​ പഞ്ചായത്ത്​ അംഗത്തിന്​ ക്രൂര മർദനം

text_fields
bookmark_border
പൊലീസിൻെറ​ ഫുട്​ബാൾ കളി വിഡിയോയിൽ പകർത്തിയ ഇടതു​ പഞ്ചായത്ത്​ അംഗത്തിന്​ ക്രൂര മർദനം
cancel

കോട്ടക്കൽ: തെന്നല ഗ്രാമപഞ്ചായത്തിലെ ഇടതുസ്വതന്ത്രൻ സുഹൈൽ അത്താണിക്കലിനെ പൊലീസ്​​ ക്രൂരമായി മർദിച്ചുവെന്ന്​ ആരോപണം. കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനവുമായി ബന്ധപ്പെട്ട്​ പുറത്തിറങ്ങിയപ്പോൾ 20ഓളം പൊലീസുകാർ ഫുട്​ബാൾ കളിക്കുന്നത്​ കണ്ട സുഹൈൽ അത്​ വീഡിയോയിൽ പകർത്തിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ മർദിച്ചെന്നാണ്​ ​ ആരോപണം. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട്​ സമർപ്പിക്കാൻ സംസ്ഥാന പൊലീസ്​ മേധാവി ലോക്​നാഥ്​ ബെഹ്​റ നിർദേശം നൽകി.

സാരമായി പരിക്കേറ്റ സുഹൈലിനെ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോഴിച്ചെന ആർ.ആർ.ആർ.എഫ്​ ഗ്രൗണ്ടിൽ ഫുട്​ബാൾ കളിക്കുന്ന പൊലീസുകാരുടെ വിഡിയോ സുഹൈൽ അത്താണിക്കൽ തൻെറ ഫേസ്​ബുക്ക്​ ​ലൈവിൽ പങ്കുവെച്ചിട്ടുണ്ട്​. വീഡിയോയുടെ അവസാനം പൊലീസ്​ ഇടപെടുന്നതും ദൃശ്യങ്ങളിൽ കാണിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policeKerala News
News Summary - ldf member police attack
Next Story