മദ്യനയത്തിലെ വഞ്ചന എൽ.ഡി.എഫ് തോൽവിക്ക് കാരണമായി -മദ്യനിരോധന സമിതി
text_fieldsതൃശൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുണ്ടായ വൻ തോൽവിക്ക് മുഖ്യ കാരണങ്ങളിലൊന്ന് മദ്യനയത്തിലെ വഞ്ചനയാണെന്ന് കേരള മദ്യനിരോധന സമിതി സംസ്ഥാന നേതൃയോഗം. മദ്യലഭ്യത കുറക്കുമെന്ന് ഉറപ്പുനൽകിയവർ ഭരണത്തിലേറിയപ്പോൾ മദ്യവ്യാപനം പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. തദ്ദേശ സ്ഥാപനങ്ങൾക്കുണ്ടായിരുന്ന മദ്യനിയന്ത്രണാധികാരം റദ്ദാക്കിയും ദൂരപരിധി വ്യവസ്ഥകളിൽ ഇളവ് നൽകിയും ബാറുകളുടെ പ്രവൃത്തി സമയം കൂട്ടിയും സർക്കാർ മദ്യലോബിയെ സഹായിച്ചു.
മദ്യലഭ്യതയും ഉപയോഗവും കുറക്കുന്നതും കുടുംബ സുരക്ഷക്കും സാമൂഹികാരോഗ്യത്തിനും പ്രാധാന്യം നൽകുന്നതുമായ മദ്യനയം സ്വീകരിക്കാൻ പുതിയ സർക്കാർ തയാറാകണമെന്ന് സമിതി ആവശ്യപ്പെട്ടു.
തൃശൂർ സെന്റ് തോമസ് കോളജിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. വിൻസെന്റ് മാളിയേക്കൽ, ചീഫ് കോഓഡിനേറ്റർ പ്രഫ. ടി.എം. രവീന്ദ്രൻ, മഹിളാവേദി സംസ്ഥാന പ്രസിഡന്റ് പ്രഫ. ഒ.ജെ. ചിന്നമ്മ, ബി.ആർ. കൈമൾ കരുമാടി, സിദ്ദീഖ് മൗലവി അയിലക്കാട്, ആർട്ടിസ്റ്റ് ശശികല, പി.എം. ഹബീബുല്ല, മേഴ്സി ജോയി, ലതാ കൈമൾ, ഫാ. ഡോ. ടി.ടി. സക്കറിയ, ആന്റണി പന്തല്ലൂക്കാരൻ, സിൽബി ചുനയംമാക്കൽ, ആമിന സലാം, വിളയോടി വേണുഗോപാൽ, എ.കെ. സുൽത്താൻ, മാർട്ടിൻ പേരേക്കാടൻ, അമീർ അലി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

