Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രമുഖ​രെ നേരിടാൻ...

പ്രമുഖ​രെ നേരിടാൻ യുവനേതാക്കളെയും പൊതുസ്വതന്ത്രരെയും തേടി ഇടതു മുന്നണി

text_fields
bookmark_border
Clashes break out between CPM activists during swearing in
cancel

കോട്ടയം: യു.ഡി.എഫിലെ പ്രമുഖർ സ്ഥിരമായി ജയിക്കുന്ന നിയമസഭ മണ്ഡലങ്ങളിൽ യുവനേതാക്കളെയോ പൊതുസ്വതന്ത്രരെയോപരീക്ഷിക്കാൻ ഇടതുമുന്നണി.

മലബാറിൽ മുസ്​ലിംലീഗിനെതിരെ ചില മണ്ഡലങ്ങളിൽ പരീക്ഷിച്ച്​ വിജയിച്ച ഈ തന്ത്രം മുതിർന്ന നേതാക്കളുടെ തട്ടകങ്ങളിൽ പരീക്ഷിക്കാനാണ്​​ തീരുമാനം​. പൊതുസ്വതന്ത്രരുടെ കാര്യത്തിൽ ജനപിന്തുണക്ക്​ പുറമെ ജാതിമത പരിഗണനകൾക്കും മുൻതൂക്കം നൽകും.

സംസ്ഥാനത്ത്​ കുറഞ്ഞത്​ 15 മണ്ഡലങ്ങളിലെങ്കിലും ഇത്തരം പരീക്ഷണം ഉണ്ടാകും. മധ്യകേരളത്തിൽ പുതുപ്പള്ളി, കോട്ടയം, ഹരിപ്പാട്​, തൊടുപുഴ, പറവൂർ തുടങ്ങിയ മണ്ഡലങ്ങളിലാണ്​ ഇടതുമുന്നണി പൊതുസ്വതന്ത്രരെ തേടുന്നത്​. ഉമ്മൻ ചാണ്ടിക്കും (പുതുപ്പള്ളി) തിരുവഞ്ചൂർ രാധാകൃഷ്​ണനും (കോട്ടയം) പി.ജെ. ജോസഫിനും (തൊടുപുഴ) രമേശ്​ ചെന്നിത്തലക്കും (ഹരിപ്പാട്​) എതിരെ യുവനേതാക്കളെയോ പൊതുസ്വതന്ത്രരെയോ രംഗത്തിറക്കിയേക്കും.

തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ച വിജയവും ഇവിടെ പരിഗണിക്കുന്നുണ്ട്​. പുതുപ്പള്ളി മണ്ഡലത്തിൽ പുതുപ്പള്ളി അടക്കം അഞ്ച്​ പഞ്ചായത്തുകളിൽ ഭരണം പിടിച്ചതും കേരള കോൺഗ്രസ്​ ജോസ്​ വിഭാഗത്തി​െൻറ വരവും ഇത്തവണ അപ്രതീക്ഷിത വിജയം ഉണ്ടാക്കുമെന്ന്​ ഇടതുമുന്നണി വിലയിരുത്തുന്നു. ​

ഉമ്മൻ ചാണ്ടിക്കെതിരെ കോൺഗ്രസിൽ നിന്നുള്ള യുവനേതാവിനെയോ പൊതുസ്വതന്ത്രനെയോ രംഗത്തിറക്കാനാണ്​ തീരുമാനം. സഭ തർക്കത്തിൽ സർക്കാറിനൊപ്പം നിൽക്കുന്ന യാക്കോബായ വിഭാഗത്തിനു​ പുതുപ്പള്ളിയിലുള്ള വോട്ട്​ബാങ്ക്​ ഇടതു മുന്നണി തള്ളുന്നില്ല. കാൽലക്ഷത്തിലധികം വോട്ട്​ ഇവർക്കുണ്ടെന്നാണ്​ കണക്ക്​​.

അതുകൂടി മുന്നിൽക്കണ്ട്​ ഈ വിഭാഗത്തിൽനിന്നുള്ള പൊതുസ്വതന്ത്രനെയും പരീക്ഷിച്ചേക്കാം. സഭയിലെ വൈദികരോട്​ മത്സരത്തിനിറങ്ങരുതെന്ന്​ ഒാർത്തഡോക്​സ്​ സഭ മുന്നറിയിപ്പ്​ നൽകിയതും ഈ പശ്ചാത്തലത്തിലാണ്​. എന്നാൽ, സഭകളുടെ മാന​ജിങ്​ കമ്മിറ്റി അംഗങ്ങൾ രംഗത്തുവന്നേക്കാം.

ഇടതുനീക്കം മുന്നിൽകണ്ടുള്ള മറുനീക്കങ്ങൾ യു.ഡി.എഫും​ ശക്തമാക്കിയിട്ടുണ്ട്​. മുൻകാലങ്ങളിൽനിന്ന്​ വ്യത്യസ്​തമായി ഉമ്മൻ ചാണ്ടി വീണ്ടും പുതുപ്പള്ളിയിൽ മത്സരിക്കുന്നതിനെതിരെ ഒരുവിഭാഗം കോൺഗ്രസുകാർ രംഗത്തുവന്നിരുന്നു.

അവിടെത്തന്നെ മത്സരിക്കുമെന്ന്​ ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചതും ഇതേതുടർന്നാണ്​. തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ തിരിച്ചടി മറികടക്കാൻ ഉമ്മൻ ചാണ്ടിയെ തന്നെ കോൺഗ്രസ്​ നേതൃത്വം നിയോഗിച്ചതും വ്യക്തമായ ലക്ഷ്യത്തോടെയാണ്​.

കോട്ടയത്തും തൊടുപുഴയിലും വി.ഡി. സതീശനെതിരെ പറവൂരിലും യുവനിരയിലെ ഒന്നിലധികം പേരുടെ പട്ടികയാണ്​ ഇടതുമുന്നണി തയാറാക്കിയിട്ടുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFLDFassembly election 2021
News Summary - LDF looking for young leaders and public personalities against UDF's bigguns
Next Story