സ്ഥാനാർഥിയെ പിൻവലിക്കേണ്ട ബാധ്യത എൽ.ഡി.എഫിനില്ല –കാനം രാജേന്ദ്രൻ
text_fieldsകോട്ടയം: രാഹുല്‍ ഗാന്ധിക്കുവേണ്ടി സ്ഥാനാർഥിയെ പിൻവലിക്കേണ്ട ബാധ്യത ഇടതുമുന്നണി ക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കേരളത്തിൽ യു.ഡി.എഫിനെ ഏതി ർക്കുകയെന്നതാണ് നിലപാട്. വയനാട്ടിൽ യു.ഡി.എഫ് സ്ഥാനാർഥിയായാണ് രാഹുൽ എത്തുന്നത്. അതിനാൽ, സ്ഥാനാർഥിയെ പിൻവലിക്കേണ്ട ഒരു സാഹചര്യവുമില്ല. ശക്തമായി ഏതിർക്കും.
പ്രധാനമന്ത്രിയും സ്പീക്കറുമൊക്കെ മത്സരിക്കുന്ന മണ്ഡലങ്ങളിൽ എതിർ സ്ഥാനാർഥികളെ പിൻവലിച്ചത് ചില രാജ്യങ്ങളുടെ ചരിത്രത്തിൽ പഠിച്ചിട്ടുണ്ട്. ഇവിടെ ആ സാഹചര്യമില്ല. അദ്ദേഹം എം.പി മാത്രമാണ്. അമേത്തിയില്‍ പരാജയപ്പെടുമെന്ന ഭയം കൊണ്ടാണോ രാഹുല്‍ വയനാട്ടിലേക്ക് വരുന്നതെന്നും കാനം ചോദിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
