Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൽ.ഡി.എഫിനെ...

എൽ.ഡി.എഫിനെ നയിക്കുന്നത്​ വർഗീയതയുടെ അദൃശ്യകരം -രാഹുൽ ഗാ​ന്ധി

text_fields
bookmark_border
എൽ.ഡി.എഫിനെ നയിക്കുന്നത്​ വർഗീയതയുടെ അദൃശ്യകരം -രാഹുൽ ഗാ​ന്ധി
cancel

ആ​ല​പ്പു​ഴ: കേ​ര​ള​ത്തി​ൽ ഇ​ട​തു​പ​ക്ഷ​ത്തെ ന​യി​ക്കു​ന്ന​ത്​ വ​ർ​ഗീ​യ​ത​യു​ടെ അ​ദൃ​ശ്യ​ക​ര​ങ്ങ​ളെ​ന്ന്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ രാ​ഹു​ൽ ഗാ​ന്ധി. യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ആ​ല​പ്പു​ഴ കാ​വു​ങ്ക​ൽ ദേ​വ​സ്വം മൈ​താ​ന​ത്ത്​ സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ വി​ഭ​ജി​ക്കു​ക​യും വി​ദ്വേ​ഷം പ​ര​ത്തു​ക​യും​ ചെ​യ്യു​ന്ന വ​ർ​ഗീ​യ​ത​യു​ടെ അ​ദൃ​ശ്യ​ക​ര​ങ്ങ​ളാ​ണ്​ അ​വ​രെ ന​യി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ ബി.​ജെ.​പി​യും ആ​ർ.​എ​സ്.​എ​സു​മാ​യി സി.​പി.​എ​മ്മി​ന്​ ബ​ന്ധ​​മു​ണ്ട്. ഇ​ട​തു​പ​ക്ഷ​ത്ത്​ ര​ണ്ടു​വി​ഭാ​ഗം നേ​താ​ക്ക​ളു​ണ്ട്. അ​വ​സ​ര​വാ​ദ നി​ല​പാ​ടു​ള്ള നേ​താ​ക്ക​ളാ​ണ് ഒ​രു​വി​ഭാ​ഗം. ബി.​ജെ.​പി​യെ​ന്ന​ല്ല, ആ​ർ.​എ​സ്.​എ​സ്​ അ​ട​ക്കം ആ​രു​ടെ സ​ഹാ​യം തേ​ടി​യാ​ലും കു​ഴ​പ്പ​മി​ല്ല, എ​ങ്ങ​നെ​യും അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ മ​തി എ​ന്നു ക​രു​തു​ന്ന​വ​രാ​ണി​വ​ർ. മ​റ്റൊ​രു വി​ഭാ​ഗം നേ​താ​ക്ക​ൾ ഇ​ട​ത് പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന​വ​രാ​ണ്. ഈ ​വി​ഭാ​ഗ​ത്തി​ന്​ ഇ​ന്ന് ത​ങ്ങ​ൾ ച​തി​ക്ക​പ്പെ​ട്ടെ​ന്ന തോ​ന്ന​ലു​ണ്ട്.

ബി.​ജെ.​പി​​യെ​യും ആ​ർ.​എ​സ്.​എ​സി​നെ​​യും നി​ര​ന്ത​രം എ​തി​ർ​ത്ത​തി​നാ​ൽ ത​ന്‍റെ പേ​രി​ൽ 36 കേ​സു​ക​ളു​ണ്ട്. എ​ന്നാ​ലും ബി.​ജെ.​പി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ​നി​ന്ന് പി​ന്മാ​റി​ല്ല. ഇ​ട​തു​പ​ക്ഷം ബി.​ജെ.​പി​ക്ക് വെ​ല്ലു​വി​ളി​യാ​വി​ല്ലെ​ന്ന്​ മോ​ദി​ക്ക് അ​റി​യാം. ത​ന്നെ ആ​ക്ര​മി​ക്കു​ന്ന മോ​ദി എ​ന്തു​കൊ​ണ്ട് പി​ണ​റാ​യി വി​ജ​യ​നെ തൊ​ടു​ന്നി​ല്ല എ​ന്ന് നോ​ക്കി​യാ​ൽ അ​വ​ർ ത​മ്മി​ലെ അ​ന്ത​ർ​ധാ​ര മ​ന​സ്സി​ലാ​കും. ജ​ന​കീ​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ കേ​ര​ള മു​ഖ്യ​മ​ന്ത്രി അ​ക്ര​മ​മാ​യി ക​ണ​ക്കാ​ക്കു​ന്നു. അ​തു​കൊ​ണ്ടാ​ണ് ക​രി​​ങ്കൊ​ടി കാ​ണി​ച്ച​പ്പോ​ൾ തി​രി​ച്ച് ആ​ക്ര​മി​ച്ച​ത്.

രാ​ജ്യ​ത്ത് ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു​നേ​രെ വ​ൻ​തോ​തി​ൽ ആ​​ക്ര​മ​ണം ന​ട​ക്കു​ന്നു. എ​ന്നി​ട്ടും കേ​ര​ള മു​ഖ്യ​മ​ന്ത്രി ഇ​ത്​ ചെ​യ്യു​ന്ന​വ​രു​ടെ കൂ​ടെ​യാ​ണ് ചേ​രു​ന്ന​ത്-​രാ​ഹു​ൽ പ​റ​ഞ്ഞു.

വ​ല​തി​നൊ​പ്പം ഇ​ട​ത്​ ‘കൈ’

​ആ​ല​പ്പു​ഴ കാ​വു​ങ്ക​ൽ ദേ​വ​സ്വം മൈ​താ​ന​ത്ത് യു.​ഡി.​എ​ഫ്​ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ കോ​ൺ​​ഗ്ര​സ്​ നേ​താ​വ്​ രാ​ഹു​ൽ ഗാ​ന്ധി സ​ദ​സ്സി​നെ അ​ഭി​വാ​ദ്യം​ചെ​യ്യു​ന്നു. സ്ഥാ​നാ​ർ​ഥി​ക​ളാ​യ ​റെ​ജി ചെ​റി​യാ​ൻ,​ കെ.​ആ​ർ. രാ​ജേ​ന്ദ്ര പ്ര​സാ​ദ്, എ.​ഡി. തോ​മ​സ്, എം. ​ലി​ജു, എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ വ​ല​ത്​ കൈ​യും അ​മ്പ​ല​പ്പു​ഴ​യി​ലെ സ്ഥാ​നാ​ർ​ഥി ജി. ​സു​ധാ​ക​ര​ൻ ഇ​ട​ത്​ കൈ​യും ഉ​യ​ർ​ത്തി​യ​ത്​ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJP-CPM dealRahul GandhiKerala Assembly Election 2026Congress
News Summary - LDF is being led by the invisible hand of communalism - Rahul Gandhi
Next Story