Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യാജ പ്രചാരണം’; വടകരയില്‍ യു.ഡി.എഫിനെതിരെ പരാതിയുമായി എൽ.ഡി.എഫ്

text_fields
bookmark_border
shafi parambil kk shailaja
cancel
camera_alt

വിവാഹ വേദിയിൽ സൗഹൃദം പങ്കിടുന്ന സ്ഥാനാർഥികളായ ഷാഫി പറമ്പിലും കെ.കെ. ശൈലജയും (ഫയൽ ചിത്രം)

കോഴിക്കോട്: വടകരയില്‍ യു.ഡി.എഫിനെതിരെ പരാതിയുമായി എൽ.ഡി.എഫ്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും മുൻ ആരോഗ്യ മന്ത്രിയുമായ കെ.കെ. ശൈലജയെ അപകീ‍ര്‍ത്തിപ്പെടുത്തുന്ന വിധത്തിൽ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് പരാതി.

തെരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യമന്ത്രിക്കും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കുമാണ് പരാതി നൽകിയിരിക്കുന്നത്. ഇടത് സ്ഥാനാര്‍ത്ഥിയുടെയും മുഖ്യമന്ത്രി പിണറായി വിജയ​െൻറയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അടക്കം വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന് പരാതിയിൽ ആരോപിച്ചിട്ടുണ്ട്. യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ അറിവും സമ്മതത്തോടെയുമാണ് ഈ പ്രചാരണം നടക്കുന്നതെന്നും എൽ.ഡി.എഫ് പരാതിയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - LDF has filed a complaint against UDF in Vadakara
Next Story