Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൽ.ഡി.എഫ്​ സർക്കാർ...

എൽ.ഡി.എഫ്​ സർക്കാർ അഞ്ച്​ ജില്ലകളിൽ നൽകിയ പട്ടയങ്ങൾ നിയമക്കുരുക്കിലെന്ന്

text_fields
bookmark_border
എൽ.ഡി.എഫ്​ സർക്കാർ അഞ്ച്​ ജില്ലകളിൽ   നൽകിയ പട്ടയങ്ങൾ നിയമക്കുരുക്കിലെന്ന്
cancel

കൊ​ച്ചി: എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ 1964ലെ ​ഭൂ​പ​തി​വ് ച​ട്ട​പ്ര​കാ​രം അ​ഞ്ച്​ ജി​ല്ല​ക​ളി​ൽ വ​ന​ഭൂ​മി​ക്ക്​ ന​ൽ​കി​യ പ​ട്ട​യ​ങ്ങ​ൾ നി​യ​മ​ക്കു​രു​ക്ക്​ സൃ​ഷ്ടി​ക്കു​മെ​ന്ന് മു​ൻ അ​ഡീ​ഷ​ന​ൽ ത​ഹ​സി​ൽ​ദാ​ർ എം.​ഐ. ര​വീ​ന്ദ്ര​ൻ. യ​ഥാ​ർ​ഥ​ത്തി​ൽ 1993ലെ ​വ​ന​ഭൂ​മി ക്ര​മീ​ക​രി​ക്ക​ൽ ച​ട്ട​പ്ര​കാ​ര​മാ​ണ് പ​ട്ട​യം ന​ൽ​കേ​ണ്ട​ത്. എ​ന്നാ​ൽ, വ​ന​വി​ജ​ഞാ​പ​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ട കൈ​വ​ശ ഭൂ​മി​ക്ക് 1964ലെ ​ഭൂ​പ​തി​വ് ച​ട്ട​പ്ര​കാ​ര​മാ​ണ് പ​ട്ട​യം ന​ൽ​കി​യ​ത്. ഇ​ത് നി​യ​മ​ക്കു​രു​ക്കാ​ണെ​ന്ന്​ അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഈ ​ഭൂ​മി​ക​ളി​ൽ മ​രം​മു​റി​ക്കു​ന്ന​തി​നും നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും വ​ന​നി​യ​മ​ങ്ങ​ൾ ത​ട​സ്സ​മാ​കും.

പ​ല​ ജി​ല്ല​ക​ളി​ലും ഭൂ​രി​ഭാ​ഗ​വും 1964ലെ ​ഭൂ​പ​തി​വ് ച​ട്ട പ്ര​കാ​ര​വും 1993ലെ ​വ​ന​ഭൂ​മി ക്ര​മീ​ക​രി​ക്ക​ൽ ച​ട്ട​പ്ര​കാ​ര​വു​മാ​ണ് ഭൂ​മി പ​തി​ച്ചു​ ന​ൽ​കു​ന്ന​ത്. ര​ണ്ടു ച​ട്ട​പ്ര​കാ​ര​വു​മു​ള്ള ഭൂ​പ​തി​വ് ന​ട​പ​ടി​ക​ൾ നി​യ​മ കു​രു​ക്കി​ലാ​ണ്. 1964ലെ ​ച​ട്ട​പ്ര​കാ​ര​മു​ള്ള പ​ട്ട​യ ന​ട​പ​ടി​ക​ൾ 2024 ജ​നു​വ​രി 10ന് ​ഹൈ​കോ​ട​തി​യും ഏ​ല​മ​ല​ക്കാ​ടു​ക​ളി​ലെ പ​ട്ട​യ ന​ട​പ​ടി 2024 ഒ​ക്ടോ​ബ​ർ 24ന് ​സു​പ്രീം​കോ​ട​തി​യും ഇ​ടു​ക്കി ജി​ല്ല​യി​ൽ വി​ല​ക്കി​യി​രു​ന്നു. 2020 ജൂ​ൺ ര​ണ്ടു​ മു​ത​ലാ​ണ്​ ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ വ​നം വ​കു​പ്പി​ന്‍റെ ജ​ണ്ട​ക്ക് പു​റ​ത്തു​ള്ള കൈ​വ​ശ​ഭൂ​മി​ക്ക് 1964ലെ ​ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ളി​ലെ വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​ധേ​യ​മാ​യി പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്ക് ഭൂ​മി പ​തി​ച്ചു​ന​ൽ​കു​ന്ന​ത്. വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ലെ അ​ടി​സ്ഥാ​ന ഭൂ​നി​കു​തി ര​ജി​സ്റ്റ​റി​ൽ (ബി.​ടി.​ആ​ർ) പ​ട്ടാ​ദാ​രു​ടെ പേ​ര് സ​ർ​ക്കാ​റെ​ന്നും വ​സ്തു​വി​ന്‍റെ വി​വ​രം പു​റ​മ്പോ​ക്ക് എ​ന്നും റി​മാ​ർ​ക്സ് കോ​ള​ത്തി​ൽ ‘റി​സ​ർ​വ്​ ഫോ​റ​സ്റ്റ്​’ എ​ന്നു​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​ത്ത​രം ഭൂ​മി​ക​ൾ പ​ല​തും സം​ര​ക്ഷി​ത വ​ന​നി​യ​മ​ത്തി​ന്‍റെ വി​ജ്ഞാ​പ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട​താ​ണ്. അ​തി​നാ​ൽ ഭൂ​മി​ക​ളി​ൽ വ​ന​ഭൂ​മി സ്റ്റാ​റ്റ​സ് നി​ല​നി​ൽ​ക്കു​ന്നു.

1977ന് ​മു​മ്പ് ജ​ന​വാ​സ മേ​ഖ​ല​യാ​യ ഈ ​സ്ഥ​ല​ങ്ങ​ളു​ടെ റി​സ​ർ​വ് സ്റ്റാ​റ്റ​സ് മാ​റ്റാ​ൻ (ഡി ​റി​സ​ർ​വ്​ ചെ​യ്യാ​ൻ) എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​രി​ന് സാ​ധി​ച്ചി​ല്ല. ഈ ​വി​ഷ​യം ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്കാ​ൻ പ​ഴ​യ റി​സ​ർ​വ് വി​ജ്ഞാ​പ​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട ഭൂ​മി​ക​ളും കൈ​വ​ശ ഭൂ​മി​ക​ളും വ​ന​ത്തി​ന്‍റെ പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും എ​ങ്കി​ലേ നി​യ​മ ക്കു​രു​ക്ക് അ​ഴി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നും ര​വീ​ന്ദ്ര​ൻ പ​റ​ഞ്ഞു. ഇ​ടു​ക്കി ഉ​ൾ​പ്പെ​ടെ ജി​ല്ല​ക​ളി​ലെ ഭൂ​പ്ര​ശ്നം പ​ഠി​ച്ച് പ​രി​ഹാ​ര​മാ​ർ​ഗം സ​മ​ർ​പ്പി​ക്കാ​ൻ പ​ട്ട​യ ക​മീ​ഷ​നെ സ​ർ​ക്കാ​ർ ഉ​ട​ൻ നി​യോ​ഗി​ക്ക​ണ​മെ​ന്നും ര​വീ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

താൻ നൽകിയ പട്ടയങ്ങൾക്ക്​ നിയമസാധുതയില്ലെന്ന്​ സമ്മതിച്ച്​ രവീന്ദ്രൻ

കൊ​ച്ചി: താ​ൻ ന​ൽ​കി​യ 530 പ​ട്ട​യ​ങ്ങ​ൾ​ക്ക് നി​യ​മ​സാ​ധു​ത​യി​ല്ലെ​ന്ന് സ​മ്മ​തി​ച്ച് ദേ​വി​കു​ളം മു​ൻ ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ എം.​ഐ. ര​വീ​ന്ദ്ര​ൻ. പ​ട്ട​യ​ത്തി​ന് സാ​ധു​ത ഇ​ല്ലാ​താ​യ​ത് ത​ന്റെ കു​റ്റ​മ​ല്ലെ​ന്നും ത​നി​ക്ക് ത​ഹ​സി​ൽ​ദാ​റു​ടെ ചു​മ​ത​ല ന​ൽ​കി​യ​ത് ഗ​സ​റ്റി​ൽ പ​ര​സ്യം ചെ​യ്ത് നി​യ​മ​ന​ത്തി​ന് പി​ൻ​ബ​ല​മു​ണ്ടാ​ക്കു​ന്ന​തി​ൽ അ​ന്ന​ത്തെ സ​ർ​ക്കാ​ർ വ​രു​ത്തി​യ വീ​ഴ്ച​മൂ​ല​മാ​ണെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഭൂ​പ​തി​വ്​ ക​മ്മി​റ്റി അം​ഗീ​ക​രി​ച്ച പ​ട്ട​യ​ങ്ങ​ള​ല്ലാ​തെ ഒ​ന്നും ന​ൽ​കി​യി​ട്ടി​ല്ല. അ​ന്ന് തെ​റ്റു​പ​റ്റി​യി​ട്ടു​ണ്ടെ​ങ്കി​ൽ ഉ​ത്ത​ര​വാ​ദി​ക​ൾ ഭൂ​പ​തി​വ്​ ക​മ്മി​റ്റി​യാ​ണ്. ആ ​ക​മ്മി​റ്റി എം.​എ​ൽ.​എ​യും എം.​പി​യും ഒ​ക്കെ ഉ​ൾ​പ്പെ​ട്ട​താ​യി​രു​ന്നു. താ​ൻ ടെ​ക്നി​ക്ക​ൽ ഓ​ഫി​സ​ർ മാ​ത്ര​മാ​യി​രു​ന്നു. എ​ൽ.​ഡി.​എ​ഫു​കാ​രാ​യി​രു​ന്നു സ​മി​തി​യി​ൽ ഭൂ​രി​ഭാ​ഗ​വും. ത​ന്റെ ഒ​പ്പി​ട്ട നി​ര​വ​ധി വ്യാ​ജ പ​ട്ട​യ​ങ്ങ​ളും പ​ല​രും സം​ഘ​ടി​പ്പി​ച്ചു. ത​ന്റെ പ​ട്ട​യ​ങ്ങ​ൾ ശം​ഖ് മു​ദ്ര പ​തി​ച്ച​വ​യാ​ണ്. അ​ന്ന് അ​താ​യി​രു​ന്നു അ​വി​ട​ത്തെ സീ​ൽ. താ​ൻ മാ​റി​യ​തി​ന് പി​ന്നാ​ലെ ഓ​ഫി​സി​ലെ സീ​ലും പ​ട്ട​യ​ത്തി​നു​ള്ള അ​പേ​ക്ഷ ഫോ​റ​ങ്ങ​ളും കാ​ണാ​താ​യി​രു​ന്നു. അ​തേ​ക്കു​റി​ച്ച് അ​ന്ന് വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ച്ചി​രു​ന്നു.

വ്യാ​ജ പ​ട്ട​യം ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ൽ ത​ന്നെ ജ​യി​ലി​ല​ട​ക്ക​ണം. അ​ന്ന് ന​ൽ​കി​യ പ​ട്ട​യ​ങ്ങ​ൾ റ​ദ്ദാ​ക്കി​യി​രി​ക്കു​ക​യാ​ണ്. അ​ക്കാ​ല​ത്ത് ത​ഹ​സി​ൽ​ദാ​ർ ത​സ്തി​ക​യി​ലേ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കു​ന്ന​ത് ത​ട​യ​പ്പെ​ട്ടി​രു​ന്നു. അ​തി​നാ​ലാ​ണ് ത​നി​ക്ക് ത​ഹ​സി​ൽ​ദാ​റു​ടെ ചു​മ​ത​ല ന​ൽ​കാ​ൻ ഇ​ട​യാ​യ​തെ​ന്നും ര​വീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

1999ൽ ​ഇ.​കെ. നാ​യ​നാ​ർ മ​ന്ത്രി​സ​ഭ​യു​ടെ കാ​ല​ത്താ​ണ്‌ ദേ​വി​കു​ളം അ​ഡീ​ഷ​ന​ൽ ത​ഹ​സി​ൽ​ദാ​ർ ആ​യി​രു​ന്ന എം.​ഐ. ര​വീ​ന്ദ്ര​ൻ പ​ട്ട​യ​ങ്ങ​ൾ ന​ൽ​കു​ന്ന​ത്‌. രാ​ഷ്ട്രീ​യ സ​മ്മ​ർ​ദ​ങ്ങ​ൾ മൂ​ല​മാ​ണ്‌ ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ പ​ട്ട​യം ന​ൽ​കാ​ൻ നി​ർ​ബ​ന്ധി​ത​നാ​യ​തെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forest landKeralal NewsLDF goverment
News Summary - LDF government's title deeds (pattayams) issued in five districts are in legal trouble
Next Story