Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right15 മന്ത്രിമാർ...

15 മന്ത്രിമാർ 'സഗൗരവ'ത്തിൽ, അഞ്ചുപേർ ദൈവനാമത്തിൽ

text_fields
bookmark_border
15 മന്ത്രിമാർ സഗൗരവത്തിൽ, അഞ്ചുപേർ ദൈവനാമത്തിൽ
cancel
camera_alt

സത്യ​പ്രതിജ്ഞാ ചടങ്ങിൽ നിന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രിയടക്കം 15 പേരും സത്യവാചകം ചൊല്ലിയത്​ സഗൗരവത്തിൽ. അഞ്ചുപേർ ദൈവനാമത്തിൽ. അഹമ്മദ്​ ദേവർകോവിൽ അല്ലാഹുവി​െൻറ നാമത്തിലും. മുഖ്യമന്ത്രിയാണ്​ 'സഗൗരവ' ത്തിന്​ തുടക്കമിട്ടത്​. പിന്നാ​െല​​െയത്തിയ കെ. രാജനും സഗൗരവത്തിൽ തന്നെ. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണൻ, സി.പി.എം ആക്​ടിങ്​ സെക്രട്ടറി എ. വിജയരാഘവൻ, സി.പി.​െഎ സംസ്ഥാന സെക്രട്ടറി കാനം രാ​േജന്ദ്രൻ എന്നിവർക്ക്​ അഭിവാദ്യമർപ്പിച്ച ശേഷമാണ്​ മന്ത്രിമാരെല്ലാം സത്യ​പ്രതിജ്ഞ ചെയ്യാൻ വേദിയിലേ​ക്ക്​ നടന്നത്​.

കെ. രാജന്‍, റോഷി അഗസ്​റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആൻറണി രാജു, വി. അബ്​ദുറഹിമാന്‍. ജി.ആര്‍. അനില്‍, കെ.എന്‍. ബാലഗോപാല്‍, ആര്‍. ബിന്ദു, ജെ. ചിഞ്ചുറാണി, എം.വി. ഗോവിന്ദന്‍, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, കെ. രാധാകൃഷ്ണന്‍, പി. രാജീവ്, സജി ചെറിയാന്‍, വി. ശിവന്‍കുട്ടി, വി.എന്‍. വാസവന്‍, വീണ ജോര്‍ജ് എന്നീ ക്രമത്തിലായിരുന്നു മന്ത്രിമാരുടെ സത്യപ്രതിജ്ഞ.

ഇതിൽ കെ. കൃഷ്​ണൻകുട്ടി, റോഷി അഗസ്​റ്റിൻ, ആൻറണി രാജു, വി. അബ്​ദുറഹ്​മാൻ, വീണ ജോർജ്​ എന്നവരാണ്​ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്​തത്​. ആറാമതെത്തിയ അഹമ്മദ്​ ദേവർകോവിലാണ്​ അല്ലാഹുവി​െൻറ നാമത്തിൽ പ്രതിജ്ഞ ചെയ്​തത്​. ഡി.വൈ.എഫ്​.​െഎ അഖിലേന്ത്യ​ പ്രസിഡൻറ്​ കൂടിയായ​ മുഹമ്മദ്​ റിയാസ്​​ വേദിയിലെത്തിയശേഷം മുഷ്​ടിചുരുട്ടി അഭിവാദ്യമർപ്പിച്ച ശേഷമാണ്​ ഗവർണർക്ക്​ അരികിലേക്കെത്തിയത്​. പി.​ പ്രസാദ്​ അമ്മയുടെ പാദങ്ങളിൽ തൊട്ട്​ അനുഗ്രഹം വാങ്ങിയ ശേഷമാണ്​ ​േവദിയിലേക്ക്​ നടന്നത്​.

മിസ്​റ്റർ റഹ്​മാൻ, കം ഹിയർ

തിരുവനന്തപുരം: വേദിയിലെത്തിയശേഷം സത്യ​പ്രതിജ്ഞാപീഠം കടന്ന്​ അറിയാതെ മുന്നോട്ട്​ നടന്ന വി. അബ്​ദുറഹ്​മാനെ ഗവർണർ വിളിച്ചു, 'മിസ്​റ്റർ റഹ്​മാൻ കം ഹിയർ'. എട്ടാമ​​തായായിരുന്നു​ അബ്​ദുറഹ്​മാ​െൻറ ഉൗഴ​ം. ​േപര്​ വിളിച്ചതോടെ അദ്ദേഹം സ്​റ്റേജി​െൻറ വലത്​ വശത്ത്​ കൂടി വേദിയിലേക്ക്​. പിന്നീട്​ നടന്ന്​ മുന്നോ​േട്ടക്ക്​ പോവുകയായിരുന്നു. ഇതി​നിടെയാണ്​ ഗവർണർ വിളിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LDF government
Next Story