Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൽ.ഡി.എഫ്​ സർക്കാറിന്​...

എൽ.ഡി.എഫ്​ സർക്കാറിന്​ നാല്​ വയസ്​

text_fields
bookmark_border
എൽ.ഡി.എഫ്​ സർക്കാറിന്​ നാല്​ വയസ്​
cancel

തിരുവനന്തപുരം: കേരളത്തിലെ എൽ.ഡി.എഫ്​ സർക്കാർ ഇന്ന്​ അഞ്ചാം വർഷത്തിലേക്ക്​. കോവിഡി​​​െൻറ പശ്ചാത്തലത്തിൽ ആഘോഷങ്ങളൊന്നുമില്ലാതെയാണ്​ വാർഷികം കടന്നുപോകുന്നതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അതേസമയം, ഫേസ്​ബുക്കിലൂടെ ഇന്ന്​ മുഖ്യമന്ത്രി ജനങ്ങളുമായി സംവദിക്കും. പതിവ്​ വാർത്താ സമ്മേളനത്തിന്​ ശേഷമാണ്​ മുഖ്യമന്ത്രി ജനങ്ങളുടെ ചോദ്യങ്ങൾക്ക്​ മറുപടി പറയുക. രാവിലെ 11 നാണ്​ ഇന്നത്തെ വാർത്താ സമ്മേളനം. 

സർക്കാറി​​​െൻറ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്​ ജനങ്ങളുടെ സംശയങ്ങൾക്ക്​ നേരിട്ട്​ മറുപടി പറയാനാണ്​ മുഖ്യമന്ത്രി എത്തുന്നത്​. ഇന്ന്​ (തിങ്കളാഴ്​ച) രാവിലെ 11 വരെ മുഖ്യമന്ത്രിയുടെ ഏതെങ്കിലും സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ ജനങ്ങൾക്ക്​ ചോദ്യങ്ങൾ ഉന്നയിക്കാം. ഇവക്കുള്ള മറുപടിയാണ്​ പറയുക.

ആരോഗ്യ വകുപ്പി​​​െൻറ നേട്ടങ്ങളുടെ തോളിലേറിയാണ്​ എൽ.ഡി.എഫ്​ സർക്കാർ അഞ്ചാം വർഷത്തിലേക്ക്​ കടക്കുന്നത്​. നിപയെ വിജയകരമായി മറികടന്നതിന്​ ശേഷം, സർവരുടെയും അഭിനന്ദനം നേടുന്ന രീതിയിൽ കോവിഡ്​ പ്രതിരോധം നിർവഹിക്കാനായതും വലിയ നേട്ടമാണ്​. കോവിഡ്​ പ്രതിരോധത്തിൽ കേരളം നടത്തിയ മുന്നേറ്റം ലോകമാധ്യമങ്ങളുടെ വരെ ശ്രദ്ധ തേടി. ആദ്യഘട്ടം മുതൽ സർക്കാർ നടപ്പാക്കിയ നിയന്ത്രണങ്ങളും മുന്നൊരുക്കങ്ങളും രോഗവ്യാപനം തടയുന്നതിൽ വലിയ പങ്കാണ്​ വഹിച്ചത്​. കോവിഡ്​ പ്രതിരോധത്തിൽ നേടിയ വിജയത്തി​​​െൻറ മറവിലാണ്​ സ്പ്രിംഗ്ലർ ഇടപാട്​ പോലുള്ളവയിൽ സംഭവിച്ച വീഴ്​ച മറികടന്നത്. 

നാല്​ വർഷത്തെ ഭരണ കാലയളവിനിടയിൽ സർക്കാറിന്​ ഏ​െറ പഴി​േകൾപ്പിച്ചത്​ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയ​ന്ത്രണത്തിലുള്ള ആഭ്യന്തര വകുപ്പായിരുന്നു. 20 കസ്​റ്റഡി മരണങ്ങൾ തന്നെ ഈ കാലയളവിൽ സംഭവിച്ചു. മാവോവാദി ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും അറസ്​റ്റുകളുമെല്ലാം ഏറെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയെങ്കിലും പാർട്ടിയെ പിറകിൽ അണിനിരത്തി അവയെയെല്ലാം ജനശ്രദ്ധയിൽ നിന്ന്​ മാറ്റാൻ മുഖ്യമന്ത്രിക്കായി. 

ധനകാര്യ വകുപ്പി​​​െൻറ പ്രകടനവും ശരാശരിക്ക്​ താഴെ ആയിരുന്നെങ്കിലും ക്രിയാത്മകമായ വിമർശനങ്ങൾ ഉയർത്തുന്നതിലും അവ ജനശ്രദ്ധയിൽ കൊണ്ടുവരുന്നതിലും പ്രതിപക്ഷത്തിന്​ സംഭവിച്ച വീഴ്​ച സർക്കാറിനെ രക്ഷിക്കുകയായിരുന്നു. മാന്ത്രിക വടി പോലെ സർക്കാർ അവതരിപ്പിച്ച കിഫ്​ബി പോലുള്ളവയുടെ ഗുണദോഷങ്ങൾ വേണ്ടത്ര വിലയിരുത്തപ്പെട്ടിട്ടില്ല. 

പ്രതിസന്ധികളായി എത്തിയ രണ്ട്​ പ്രളയങ്ങളും നിപയും കോവിഡി​​​െൻറ ആദ്യഘട്ടവും വിജയകരമായി കൈകാര്യം ചെയ്​തതിലൂടെ മറ്റു വീഴ്​ചകളെ മറികടക്കാൻ സർക്കാറിനായി. തദ്ദേശ തെരഞ്ഞെടുപ്പുകളും തുടർന്നെത്തുന്ന നിയമസഭാ തെരഞ്ഞെടുപ്പും പടിവാതിൽക്കൽ എത്തി നിൽക്കെയാണ്​ എൽ.ഡി.എഫ്​ സർക്കാറി​​​െൻറ നാലാം വാർഷികം എത്തുന്നത്​. കൂടുതൽ ജനകീയമായ അജണ്ടകൾക്കായിരുക്കും ഇനി സർക്കാർ മുൻതൂക്കം നൽകുക എന്നതി​​​െൻറ സൂചനയാണ്​ ഇന്നത്തെ മുഖ്യമന്ത്രിയുടെ സാമൂഹിക മാധ്യമ സംവാദം. സർക്കാറി​​​െൻറ പ്രതിച്​ഛായ മെച്ചപ്പെടുത്തുന്നതിനും അവ ജനങ്ങൾക്കിടയിൽ സജീവമായി നിലനിർത്തുന്നതിനും ആയിരിക്കും ഇനി മുന്തിയ പരിഗണന.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsldf governmentkeralammalayalam newsPinarayi VijayanKerala News
News Summary - ldf government completes four year
Next Story