Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'പോരാളി ഷാജി'ക്കെതിരെ...

'പോരാളി ഷാജി'ക്കെതിരെ പൊലീസിൽ പരാതിയുമായി എൽ.ഡി.എഫ്

text_fields
bookmark_border
പോരാളി ഷാജിക്കെതിരെ പൊലീസിൽ പരാതിയുമായി എൽ.ഡി.എഫ്
cancel

ചെങ്ങന്നൂർ: നവമാധ്യമങ്ങളിൽ പോരാളി ഷാജി എന്ന വ്യാജ അക്കൗണ്ടുകളിൽ ചെങ്ങന്നൂർ എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാ​െൻറ പേരും ഫോട്ടോയും ഉപയോഗിച്ച് നിർമിച്ച പോസ്​റ്റുകളിലൂടെ നടത്തുന്ന അപവാദപ്രചാരണം തരംതാഴ്​ന്നതും സമുദായ സൗഹാർദം തകർക്കാൻ ബോധപൂർവം നിർമിച്ചതുമാണെന്ന് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ.

പോസ്​റ്റി​െൻറ ഉറവിടം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്​ ജില്ല പൊലീസ് സൂപ്രണ്ടിനടക്കം പരാതി നൽകിയതായി തെരഞ്ഞെടുപ്പ്​ കമ്മിറ്റി പ്രസിഡൻറ്​ അഡ്വ. ജോയിക്കുട്ടി ജോസ്, സെക്രട്ടറി അഡ്വ.പി. വിശ്വംഭരപ്പണിക്കർ എന്നിവർ പറഞ്ഞു. സൈബർ ഇടങ്ങളിൽ സി.പി.എം അനുകൂല പോസ്റ്റുകൾ പ്രസിദ്ധീകരിക്കുന്ന വ്യാജ ഫെയ്​സ്​ബുക്ക്​ അക്കൗണ്ടാണ്​ പോരാളി ഷാജി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:complaintLDFporali Shaji
News Summary - LDF files complaint against 'porali Shaji'
Next Story