Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രിയങ്ക ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി എൽ.ഡി.എഫ്

text_fields
bookmark_border
ആരാധനാലയവും മത ചിഹ്നങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന് ആരോപണം
Priyanka Gandhi
cancel

കൽപറ്റ: വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി എൽ.ഡി.എഫ്. ആരാധനാലയവും മത ചിഹ്നങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാരോപിച്ചാണ് എൽ.ഡി.എഫ് വയനാട് പാർലമെന്റ് മണ്ഡലം കമ്മിറ്റി പരാതി നൽകിയത്. തെരഞ്ഞെടുപ്പ് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് കോൺഗ്രസിന്റെ പ്രചാരണമെന്ന് പരാതിയിൽ പറയുന്നു.

പ്രിയങ്ക ഗാന്ധി പള്ളിക്കുന്ന് ദേവാലയത്തിലെത്തി വൈദികരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ പ്രാർഥന നടത്തിയതാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ വിഡിയോയും ചിത്രങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചെന്നാണ് ആരോപണം. ആരാധനാലത്തിനുള്ളിൽ വിശ്വാസികളോട് വോട്ട് അഭ്യർഥിച്ചതായും ജനപ്രാതിനിധ്യ നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ് യു.ഡി.എഫ് സ്ഥാനാർഥി നടത്തിയതെന്നും പരാതിയിൽ പറയുന്നു.

വയനാട്ടിൽ നാളെയാണ് വോട്ടെടുപ്പ്. ഇന്ന് നിശ്ശബ്ദ പ്രചാരണമാണ്. പ്രി​യ​ങ്ക അ​ഞ്ചു​ല​ക്ഷ​ത്തി​ല​ധി​കം ഭൂ​രി​പ​ക്ഷം നേ​ടു​മെ​ന്നാ​ണ് യു.​ഡി.​എ​ഫ് അ​വ​കാ​ശ​വാ​ദം. ര​ണ്ട്​ ക​മ്പ​നി കേ​ന്ദ്ര​സേ​ന​യേ​യും മൂ​ന്ന്​ ക​മ്പ​നി സാ​യു​ധ ബ​റ്റാ​ലി​യ​നേ​യും സുരക്ഷക്കായി മണ്ഡലത്തിൽ വി​ന്യ​സി​ച്ചിട്ടുണ്ട്. 2500 പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെയും ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ചു. 26 ബൂ​ത്തു​ക​ളെ പ്ര​ശ്ന സാ​ധ്യ​ത ബൂ​ത്തു​ക​ളാ​യി പ​രി​ഗ​ണി​ച്ച് കേ​ന്ദ്ര​സേ​ന​യെ വി​ന്യ​സി​ച്ചിട്ടുണ്ട്. ഏ​റ​നാ​ട്ടി​ൽ അ​ഞ്ചും നി​ല​മ്പൂ​രി​ൽ 17 ഉം ​വ​ണ്ടൂ​രി​ൽ നാ​ലും പ്ര​ശ്ന​സാ​ധ്യ​ത ബൂ​ത്തു​ക​ളാ​ണു​ള്ള​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - LDF filecomplaint against Priyanka Gandhi
Next Story