പന്തളം നഗരസഭയിലെ ബി.ജെ.പി ഭരണം അവസാനിപ്പിച്ച് എൽ.ഡി.എഫ്
text_fieldsപത്തനംതിട്ട: തെക്കൻ കേരളത്തിൽ ബി.ജെ.പി അധികാരത്തിലുണ്ടായിരുന്ന ഏക നഗരസഭ പിടിച്ചെടുത്ത് എൽ.ഡി.എഫ്. പന്തളം നഗരസഭയിൽ വ്യക്തമായ മുൻതൂക്കത്തോടെയാണ് എൽ.ഡി.എഫ് അധികാരത്തിലേക്ക് എത്തുന്നത്. 14 സീറ്റുകളിലാണ് നഗരസഭയിലെ എൽ.ഡി.എഫ് ജയം.
കഴിഞ്ഞ തവണ 18 സീറ്റുകളിൽ ജയിച്ചാണ് എൻ.ഡി.എ നഗരസഭയിൽ അധികാരത്തിലെത്തിയത്. എന്നാൽ, അഞ്ച് വർഷങ്ങൾക്കിപ്പുറം പന്തളത്തെ എൻ.ഡി.എ അക്കൗണ്ട് എൽ.ഡി.എഫ് പൂട്ടിച്ചിരിക്കുകയാണ്. നഗരസഭയിൽ 11 സീറ്റുകളിൽ യു.ഡി.എഫ് ജയിച്ചപ്പോൾ 18 സീറ്റുകളിൽ കഴിഞ്ഞ തവണ ജയിച്ച എൻ.ഡി.എ ഇത്തവണ ഒമ്പത് സീറ്റുകളിലേക്ക് ഒതുങ്ങി.
ശബരിമല സ്വർണപ്പാളി അടക്കമുള്ള വിവാദങ്ങൾ വലിയ ചർച്ചയായ നഗരസഭകളിലൊന്നാണ് പന്തളം. വിഷയം വോട്ടർമാർക്കിടയിൽ വലിയ വിഷയമാക്കി ബി.ജെ.പി ഉയർത്തികൊണ്ട് വരികയും ചെയ്തു. എന്നാൽ, തെരഞ്ഞെടുപ്പിൽ ഇത് വോട്ടാക്കി മാറ്റുന്നതിൽ എൻ.ഡി.എ പരാജയപ്പെട്ടുവെന്ന് വേണം തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ വിലയിരുത്താൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

