Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right10 ലക്ഷം തൊഴിൽ,...

10 ലക്ഷം തൊഴിൽ, എല്ലാവർക്കും ഇന്‍റർനെറ്റ്; എൽ.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി

text_fields
bookmark_border
10 ലക്ഷം തൊഴിൽ, എല്ലാവർക്കും ഇന്‍റർനെറ്റ്; എൽ.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി
cancel

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി. 'വികസനത്തിന് ഒരുവോട്ട്, സാമൂഹ്യമൈത്രിക്ക് ഒരുവോട്ട്' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് തെരഞ്ഞെടുപ്പ് പ്രചാരണം. പ്രകടന പത്രിക എൽ.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പ്രകാശനം ചെയ്തു.

മന്ത്രി എ.കെ. ശശീന്ദ്രൻ. സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

സാമൂഹിക ക്ഷേമത്തിനും തൊഴിൽ മേഖലക്കുമാണ് പ്രകടന പത്രികയിൽ പ്രാമുഖ്യം നൽകിയിരിക്കുന്നത്. 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കോവിഡ് വാക്സിൻ ഫലപ്രദമായി ജനങ്ങളിലെത്തിക്കുമെന്നും ജനുവരി മുതൽ ക്ഷേമ പെൻഷൻ 1500 രൂപയായി വർധിപ്പിക്കുമെന്നും എൽ.ഡി.എഫ് അവകാശപ്പെടുന്നു. 60 വയസ് കഴിഞ്ഞ എല്ലാവർക്കും ക്ഷേമ പെൻഷൻ ലഭ്യമാക്കും. കുടുംബശ്രീ അംഗത്വം 50 ലക്ഷമാക്കും. എല്ലാ വീടുകളിലും ഇന്‍റർനെറ്റ് ലഭ്യമാക്കും തുടങ്ങിയ വാഗ്ദാനങ്ങളും എൽ.ഡി.എഫ് നൽകുന്നു.

Show Full Article
TAGS:Panchayat election2020 ldf election manifesto 
Next Story